സാകേത് ഗോഖലെ 
INDIA

'മോദിക്കെതിരായ ട്വീറ്റ് നീക്കാം'; ജാമ്യത്തിനായി സാകേത് ഗോഖലെ കോടതിയില്‍

വെബ് ഡെസ്ക്

ഗുജറാത്തിലെ മോർബി പാലം തകർന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഗോഖലെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പാലം തകർന്നതിന് പിന്നാലെ മോർബിയിലെത്തിയ മോദിയുടെ സന്ദർശനത്തിന് കോടികള്‍ ചെലവായെന്ന സാകേതിന്റെ ട്വീറ്റിനെതിരെ ബിജെപി പ്രവർത്തകരുടെ പരാതിയിലായിരുന്നു നടപടി. അതേസമയം, ഗോഖലെയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നാണെന്നാണ് ആക്ഷേപം.

ഗോഖലെയ്ക്ക് യാതൊരു ദുരുദ്ദേശവും ഇല്ലെന്നും, ട്വീറ്റ് നീക്കം ചെയ്യാന്‍ തയ്യാറാണെന്നും, അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, പൊതുജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പൗരന്‍ എന്ന നിലയ്ക്ക് നിലവിലുള്ള ട്വീറ്റ്, റീട്വീറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഗോഖലെ കോടതിയില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർബി സന്ദർശനത്തിനായി 30 കോടി രൂപ ചെലവഴിച്ചുവെന്ന വിവരാവകാശ രേഖ മുൻനിർത്തിയായിരുന്നു ട്വീറ്റ്. വ്യാജരേഖ ചമയ്ക്കൽ, അപകീർത്തികരമായ ഉള്ളടക്കം ട്വീറ്റ് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാജ്യസഭാ മുന്‍ എംപിയും അഭിഭാഷകനുമായ മജീദ് മേമനാണ് ഗോഖലയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

പാലം തകർന്ന് 130 പേരുടെ മരിച്ചതിന് പിന്നാലെ മോർബിയിലെത്തിയ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി 30 കോടി രൂപ ചെലവായെന്നായിരുന്നു ഗോഖലെയുടെ ട്വീറ്റ്. മണിക്കൂറുകള്‍ മാത്രം നീണ്ട സന്ദർശനത്തില്‍ 5.5 കോടി രൂപ സ്വീകരണത്തിനും ഫോട്ടോഗ്രഫിക്കുമാണ് ചെലവഴിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ച 135 പേരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചത്. 135 പേരുടെ ജീവനേക്കാള്‍ വില മോദിയുടെ ഇവന്റ് മാനേജ്‌മെന്റിനും പിആറിനും ആണെന്നും ട്വീറ്റില്‍ സാകേത് പരിഹസിച്ചിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും