INDIA

തിരുപ്പതി ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; സേലം സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്ക്

തിരുപ്പതി ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. 39 കാരനായ സേലം സ്വദേശി ബി ബാലാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ് തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കൺട്രോൾ റൂമിലായിരുന്നു ഫോൺ കോൾ എത്തിയത്.

ആഗസ്റ്റ് 15ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ഫോൺ കോൾ എത്തിയത്. വൈകിട്ട് മൂന്ന് മണിയോടെ അലിപ്പിരിയിൽ ബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. സ്‌ഫോടനത്തിൽ കുറഞ്ഞത് നൂറു വിശ്വാസികളെങ്കിലും കൊല്ലപ്പെടുമെന്നും ഇയാൾ ഭീഷണി മുഴക്കി. സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് അലിപ്പിരി ചെക്ക്പോസ്റ്റിൽ പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

ഭീഷണി ഫോൺ കോളിനെക്കുറിച്ച് തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കൺട്രോൾ റൂമിലെ വിജിലൻസ് സംഘം പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഫോൺ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തുകയും പ്രതി ബാലാജിയെ പിടികൂടുകയുമായിരുന്നു. വ്യാജ സന്ദേശത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്