മുലായം സിംഗ് യാദവ് 
INDIA

മുലായം സിങ്ങിന്റെ ആരോഗ്യ നില അതീവ ഗുരുതരം; തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

അഖിലേഷ് യാദവ് ആശുപത്രിയിലെത്തി

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയില്‍. ഏതാനും ദിവസമായി ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ഇന്ന് ഐസിയുവിലേക്ക് മാറ്റി. മകന്‍ അഖിലേഷ് യാദവ്, അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവര്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.

അതേസമയം, മുലായത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ട്വിറ്ററില്‍ പറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാര്‍ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.

മുലായം സിങ്ങിന് എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കട്ടെ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം