INDIA

'ഒരാള്‍ക്ക് ഇങ്ങനെ എല്ലാവരെയും കബളിപ്പിച്ചു കടന്നുകളയാനുള്ള സാഹചര്യം ഒരുക്കരുത്'; ബംഗാള്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതി

ലൈംഗികാതിക്രമവും ഭൂമികൈയേറ്റവുമാണ്‌ ഷാജഹാൻ ഷെയ്ഖ് ഉൾപ്പെടെയുള്ള തൃണമൂൽ നേതാക്കൾക്കെതിരെയുള്ള ആരോപണം.

വെബ് ഡെസ്ക്

പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ സ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങളെ നിസാരവത്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ സംരക്ഷിക്കുന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി കല്‍ക്കട്ട ഹൈക്കോടതി. ഒരാൾക്ക് ഇങ്ങനെ എല്ലാവരെയും കബളിപ്പിച്ച് കടന്നുകളയാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനായ ഒരാളെ ഒളിവില്‍ കഴിയാൻ സംസ്ഥാന ഭരണകൂടം തന്നെ പിന്തുണയ്ക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട ലൈംഗികാതിക്രമവും ഭൂമികൈയേറ്റവുമടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് സന്ദേശ്ഖാലിയില്‍ നിന്നുള്ള സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനും അനുയായികള്‍ക്കുമെതിരേ രംഗത്തെത്തിയത്.

ഭരണകൂടം ഇത്തരമൊരു വ്യക്തിക്ക് പിന്തുണ നൽകുന്ന അവസ്ഥയുണ്ടാകരുതെന്നും, ഒരുകൂട്ടം സ്ത്രീകളെ കബളിപ്പിക്കാൻ ഷാജഹാൻ ഷെയ്ഖിനെ പോലെ ഒരാളെ അനുവദിക്കരുതെന്നും കോടതി പറയുന്നു. ഷാജഹാൻ ഷെയ്ഖ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നും അങ്ങനെ ഒരാളെ ഒളിവില്‍ കഴിയാൻ സംസ്ഥാന ഭരണകൂടം തന്നെ പിന്തുണയ്ക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനവും ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യയും ഉൾപ്പെടുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. തിങ്കളാഴ്ച സർക്കാരിന്റെ ആവശ്യം തള്ളി ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് സന്ദേശ്ഖാലി സന്ദർശിക്കാനുള്ള അനുവാദം ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയിരുന്നു. എന്നാൽ സർക്കാർ ആ ഉത്തരവ് ഡിവിഷൻ ബെഞ്ചിൽ ചോദ്യം ചെയ്തു.

ഷാജഹാൻ ഷെയ്‌ഖിന് കീഴടങ്ങാനുള്ള അവസരം തങ്ങൾ നൽകും, അയാൾ എന്ത് ചെയ്യുമെന്ന് നോക്കാമെന്നാണ് കോടതി പറഞ്ഞത്. ഇത്രയും ഗുരുതരമായ ഒരു സംഭവത്തിനു കാരണക്കാരനായ ആൾ ഇത്രയും ദിവസങ്ങളായി ഒളിവിലാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

റേഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലുൾപ്പെടെ ഇഡി തിരച്ചിൽ നടത്തിയ സാഹചര്യത്തിൽ ജനുവരി 5ന് ഇഡി ഓഫീസുകളിൽ ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ പോയി പ്രശ്നങ്ങളുണ്ടാക്കിയ സംഭവത്തിനു ശേഷമാണ് ഇയാളെ കാണാതായത്.

പോലീസിന് അയാളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഷാജഹാൻ ഷെയ്ഖിനെ പിടികൂടാൻ സമഗ്രമായ ആസൂത്രണം നടത്തേണ്ടതുണ്ട് എന്നാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകൾ വളരെ ഗുരുതരമായ വിഷയങ്ങളാണ് ഉന്നയിച്ചതെന്നും അതിൽ നിന്ന് അത്ര എളുപ്പം ഷാജഹാൻ ഷെയ്‌ഖിന് രക്ഷപ്പെട്ടു പോകാൻ സാധിക്കില്ലെന്നും കോടതി സർക്കാരിനോട് പറഞ്ഞു. സ്വമേധയാ എടുത്ത കേസിൽ പ്രതിയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു കഴിഞ്ഞാൽ അതിൽ നിന്ന് അയാൾക്ക് യാതൊരു ഇളവും ലഭിക്കില്ല എന്നും നിയമത്തെ കബളിപ്പിക്കാൻ അയാൾക്ക് സാധിക്കില്ലെന്നും കോടതി പറഞ്ഞു. "സംസ്ഥാന പോലീസിന് അയാളെ പിടികൂടാൻ സാധിക്കില്ല, അഥവാ അയാൾ പോലീസിന്റെ അധികാരപരിധിക്കു പുറത്താണ്." കോടതി പറഞ്ഞു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം