INDIA

സാനിയ മിർസ ഇനി വ്യോമസേനയുടെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റ്

സാനിയ ഡിസംബർ 27ന് പൂനെയിലെ ഖദക്വാസ്‍ല നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരും.

വെബ് ഡെസ്ക്

ഇന്ത്യയിൽ നിന്നുള്ള ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റാകാൻ ഒരുങ്ങി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമി പരീക്ഷയിൽ 149ാം റാങ്ക് നേടിയാണ് ഉത്തർപ്രദേശ് മിർസാപൂർ സ്വദേശിയായ സാനിയ മിർസ സംസ്ഥാനത്തെ ആദ്യ ഐഎഎഫ് പൈലറ്റ് ആവാൻ ഒരുങ്ങുന്നത്. സാനിയ ഡിസംബർ 27ന് പൂനെയിലെ ഖദക്വാസ്‍ല നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേരും.

രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് ആയ അവ്നി ചതുർവേദിയാണ് സാനിയ റോൾ മോഡലായി കാണുന്നതെന്ന് പിതാവ് ഷാഹിദ് അലി പറയുന്നു. തുടക്കം മുതലേ അവ്നിയെ പോലെ ആകാനാണ് അവൾ ആഗ്രഹിച്ചിരുന്നത്. യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ പെൺകുട്ടിയാണ് സാനിയയെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഹിന്ദി മീഡിയം വിദ്യാർഥികൾക്കും വിജയം നേടാനാകുമെന്ന് സാനിയ മിർസ പറഞ്ഞു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമേ ഈ നേട്ടങ്ങൾ കൈവരിക്കാൻ ആവുള്ളൂ എന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും ഹിന്ദി മീഡിയം സ്‌കൂളിൽ പഠിച്ച സാനിയ പറയുന്നു.

ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. ഗ്രാമത്തിലെ തന്നെ സാധാരണ സ്കൂളിലാണ് പ്രൈമറി ക്ലാസുകൾ മുതൽ പത്താം ക്ലാസ് വരെ സാനിയ പഠിച്ചത്. ശേഷം ഗാസിയാബാദിലെ ഗുരു നാനാക്ക് ഗേൾസ് ഇന്റർകോളേജിൽ പഠനം പൂർത്തിയാക്കി. 12ാം ക്ലാസിൽ യു പി ബോർഡ് പരീക്ഷയിൽ ജില്ലാ ടോപ്പറായിരുന്നു സാനിയ. സെഞ്ചൂറിയൻ ഡിഫൻസ് അക്കാദമിയിലാണ് ഡിഫെൻസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയത്.

നാഷണൽ ഡിഫെൻസ് അക്കാദമിയിൽ 400 സീറ്റുകളിലേക്കാണ് 2022ൽ പരീക്ഷ നടന്നത്. ഇതിൽ 19 സീറ്റുകൾ സ്ത്രീകൾക്കുള്ളതാണ്. ഇതിൽ രണ്ട് സീറ്റുകൾ ഫൈറ്റർ പൈലറ്റുകൾക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. അതിലൊരു സീറ്റാണ് സാനിയ നേടിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ