INDIA

സന്‍സദ് ടിവിയുടെ സംപ്രേക്ഷണം പക്ഷപാതപരം; പരാതിയുമായി തൃണമൂല്‍ എംപി

വിഷയം സംബന്ധിച്ച് സാകേത് ഗോഖലെ സൻസദ് ടിവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രജിത് പുനാനിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്

വെബ് ഡെസ്ക്

പാർലമെന്റ് സമ്മേളനം സംപ്രേഷണം ചെയ്യുന്നതിൽ സൻസദ് ടിവി പക്ഷപാതം കാട്ടുന്നുവെന്ന പരാതിയുമായി തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ. സമ്മേളനത്തിന്റെ തത്സമയ സംപ്രേഷണത്തില്‍ പ്രതിപക്ഷ ബെഞ്ചുകളുടെ ദൃശ്യങ്ങളും ഇടപെടലുകളും കാണിക്കുന്നില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് സൻസദ് ടിവി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രജിത് പുനാനിക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ പകർപ്പ് സാകേത് ഗോഖലെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

''കഴിഞ്ഞ 10 ദിവസമായി രാജ്യസഭാ സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണത്തിൽ സഭയുടെ വലതുവശത്തുള്ള പ്രതിപക്ഷ ബെഞ്ചുകളെ അവഗണിച്ചുകൊണ്ട് ക്യാമറ മിക്കവാറും സർക്കാർ ബെഞ്ചുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിപക്ഷ ബെഞ്ചുകളിൽ നിന്ന് ഒരു അംഗം സംസാരിക്കുമ്പോൾ പോലും അവരുടെ ഭാഗം കാണിക്കുന്നില്ല. അവരുടെ ദൃശ്യങ്ങള്‍ കാണിക്കില്ല''- പരാതിയില്‍ പറയുന്നു.

ഒരു മാധ്യമ ചാനൽ എന്ന നിലയിൽ സൻസദ് ടിവി പക്ഷാപാതമില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും സർക്കാർ, പ്രതിപക്ഷ ബെഞ്ചുകൾക്ക് തുല്യമായ കവറേജ് നൽകണമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. ആവശ്യമെങ്കിൽ കവറേജിലെ പൊരുത്തക്കേട് തെളിയിക്കുന്ന അനലിറ്റിക്‌സ് നൽകാമെന്നും സാകേത് ഗോഖലെ കൂട്ടിച്ചേർത്തു. പരാതിയിൽ ഉടനടി നടപടി ഉണ്ടാകണമെന്നും അടിയന്തരമായി രേഖാമൂലമുള്ള മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ നടന്ന് പാർലമെന്റിലും ഇതേ നിലപാടാണ് സൻസദ് ടിവി സ്വീകരിച്ചത്. അന്ന് ഇന്ത്യയെ വിദേശത്ത് അപമാനിച്ചതിനു മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷം പ്രതിഷേധം കടുപ്പിച്ചതായിരുന്നു തുടക്കം. തുടർന്ന് സ്തിതി​ഗതികൾ രൂക്ഷമായതോടെ രാഹുൽ ഗാന്ധിക്ക് പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിച്ചില്ല. ബഹളത്തിനിടെ ലോക്സഭാ നടപടികൾ സൻസദ് ടിവി സംപ്രേഷണം ചെയ്തത് ശബ്ദമില്ലാതെയായിരുന്നു. ‘പ്രധാനമന്ത്രി മോദിയുടെ സുഹൃത്തിനുവേണ്ടി’യാണ് സൻസദ് ടിവി ശബ്ദമില്ലാതെ പ്രതിഷേധം സംപ്രേഷണം ചെയ്തതെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി