അസമിലെ ചിത്രം 
INDIA

ഏഴ് വര്‍ഷമായി കുട്ടികള്‍ ഉള്‍പ്പെടെ സംസാരിക്കുന്നത് സംസ്‌കൃതത്തില്‍; ഇത് അസമിലെ 'സംസ്‌കൃത ഗ്രാമം'

60 കുടുംബങ്ങളില്‍ നിന്നുള്ള 300 പേരാണ് പട്ട്യാലയ്ക്ക് 'സംസ്‌കൃത ഗ്രാമം' എന്ന പേര് നല്‍കുന്നത്.

വെബ് ഡെസ്ക്

ആശയവിനിമയത്തിനായി സംസ്‌കൃതം മാത്രം ഉപയോഗിക്കുന്ന ഒരു ഗ്രാമം. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവിടെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സംസാരിക്കുന്നത് സംസ്‌കൃതത്തിലാണ്. അസമിലെ കരിംഗഞ്ച് ജില്ലയിലെ രതബാരി നിയമസഭാ മണ്ഡലത്തിലുള്ള പട്ടിയാല ഗ്രാമമാണ് സംസ്‌കൃതത്തെ മാതൃഭാഷയെന്നോണം പിന്തുടരുന്നത്. 60 കുടുംബങ്ങളില്‍ നിന്നുള്ള 300 പേരാണ് പട്ട്യാലയ്ക്ക് 'സംസ്‌കൃത ഗ്രാമം' എന്ന പേര് നല്‍കുന്നത്.

സാന്‍സ്‌ക്രിറ്റ് ശിബിര്‍ എന്ന പേരില്‍ 2015 മുതല്‍ ഗ്രാമത്തില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്

സമൂഹത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷയെ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗ്രാമീണര്‍ സംസ്‌കൃതത്തെ ആശയവിനിമയത്തിനായി തിരഞ്ഞെടുത്തത്. അന്യം നിന്നുപോകുന്ന ഭാഷയെ അടുത്ത തലമുറയ്ക്ക് കൈമാറുകയാണ് ലക്ഷ്യം. സംസ്‌കൃത ഭാഷയുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സാന്‍സ്‌ക്രിറ്റ് ഭാരതിയുടെ പ്രവര്‍ത്തകരാണ് ഗ്രാമീണര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത്. സാന്‍സ്‌ക്രിറ്റ് ശിബിര്‍ എന്ന പേരില്‍ 2015 മുതല്‍ ഗ്രാമത്തില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ദിവസവും രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയാണ് ക്ലാസുകള്‍. ഇതോടൊപ്പം യോഗയും പരിശീലിപ്പിക്കുന്നുണ്ട്.

ഇവിടെ മാത്രമല്ല, അയല്‍ ഗ്രാമമായ അനിപുര്‍ബസ്തിയിലും ആളുകള്‍ സമാന രീതിയില്‍ ഭാഷ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്

60 കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും സംസാരഭാഷയായി ഉപയോഗിക്കുന്നത് സംസ്‌കൃതമാണ്. ഈ ഭാഷാസംസ്‌കാരത്തെ അടുത്ത തലമുറയ്ക്കും കൈമാറാനാണ് ആഗ്രഹിക്കുന്നത്. ഇവിടെ മാത്രമല്ല, അയല്‍ ഗ്രാമമായ അനിപുര്‍ബസ്തിയിലും ആളുകള്‍ സമാന രീതിയില്‍ ഭാഷ ഉപയോഗിക്കുവാന്‍ തുടങ്ങിയിട്ടുണ്ട് -ഗ്രാമത്തിലെ യോഗാ പരിശീലകന്‍ ദീപ് നാഥിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ