INDIA

പാംഗോങ് തടാകത്തിന് സമീപം പുതിയ ചൈനീസ് സെറ്റിൽമെന്റ്, മറ്റു സൈറ്റുകളിൽനിന്ന് വ്യത്യസ്തമെന്ന് വിദഗ്‌ധർ; ചൈനയുടെ നീക്കത്തിന് പിന്നിലെന്ത്?

വെബ് ഡെസ്ക്

പാംഗോങ് തടാകത്തിൻ്റെ വടക്കൻ കരയിലുള്ള പുതിയ ചൈനീസ് സെറ്റിൽമെന്റിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. യഥാർത്ഥ നിയന്ത്രണരേഖയുടെ ചൈനീസ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മറ്റു സൈറ്റുകളിൽനിന്ന് വ്യത്യസ്തമാണ് പുതിയതെന്നാണ് ഇന്ത്യൻ സൈനിക വിദഗ്ധരുടെ നിഗമനം. അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യയും ചൈനയും തുടരുന്നതിനിടെയാണ് പുതിയ സൈറ്റിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നത്.

യഥാർത്ഥ നിയന്ത്രരേഖയിൽനിന്ന് 36 കിലോമീറ്റർ കിഴക്കായി ചൈനയുടെ കൈവശമുള്ള പ്രദേശത്താണ് പുതിയ സൈറ്റ് സ്ഥിതിചെയ്യുന്നത്. ലഡാക്കിലെ പാംഗോങ് തടാകത്തിനു കുറുകെ ചൈന നിർമിച്ച പുതിയ പാലത്തിന് ഏകദേശം 15 കിലോമീറ്റർ കിഴക്കാണ് ഇത്. യഥാർത്ഥ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ആളൊഴിഞ്ഞ പ്രദേശങ്ങളിൽ സമ്മർദം വർധിപ്പിക്കുന്നതിനുള്ള ചൈനയുടെ ശ്രമങ്ങളാണ് പുതിയ സെറ്റിൽമെന്റ് സൂചിപ്പിക്കുന്നതെന്ന വിമർശനമുയരുന്നുണ്ട്.

സൈനിക വൃത്തങ്ങൾ പറയുന്നതനുസരിച്ച്, എഴുപതിലധികം സ്ഥിരം നിർമാണങ്ങൾ ഉൾക്കൊള്ളുന്നതാണ് സൈറ്റ്. വിശാലമായ പ്രദേശത്ത് ചിതറിക്കിടക്കുന്ന രീതിയിലുള്ളതാണ് സൈറ്റ്. മിസൈൽ ആക്രമണങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനാണ് ഇത് ചെയ്തതെന്നാണു വിലയിരുത്തൽ. ഈ പ്രദേശത്തെ ചൈനയുടെ നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരെയും ചുമട്ടുതൊഴിലാളികളെയും ഉൾക്കൊള്ളാൻ സൈറ്റിൽ രണ്ട് കേന്ദ്രങ്ങളുണ്ടെന്നാണ് കരുതുന്നത്.

കൂടാതെ ഇന്ത്യയുമായുള്ള നിയന്ത്രണരേഖയിലെ സ്ഥലങ്ങളിലേക്കു കൈമാറാനുള്ള വസ്തുക്കളും ഉപകരണങ്ങള്‍ സംഭരിക്കാനും കേന്ദ്രങ്ങളുണ്ട്. ഓരോ കേന്ദ്രത്തിനും 6-8 സൈനികരെയും 10 ടൺ ഉപകരണങ്ങള്‍ വരെയും ഉൾക്കൊള്ളാൻ കഴിയുമെന്ന് സൈനിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. പീരങ്കി, ഷെല്ലുകൾ ഉൾപ്പടെയുള്ള വെടിമരുന്നുകളും ഇവിടെ സൂക്ഷിക്കാം.

യുഎസ് ആസ്ഥാനമായുള്ള മാക്‌സർ ടെക്‌നോളജീസ് ഒക്ടോബർ ഒൻപതിനാണ് ഉപഗ്രഹചിത്രങ്ങൾ പകർത്തിയത്. ഏകദേശം 17 ഹെക്ടർ സ്ഥലത്ത് ദ്രുതഗതിയിൽ നിർമാണം നടക്കുന്നതായി ചിത്രങ്ങൾ വ്യക്തമാക്കി. 4,347 മീറ്റർ ഉയരത്തിൽ യെമാഗൗ റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഈ സൈറ്റിൽ നിർമാണവും മണ്ണുനീക്കുന്ന യന്ത്രങ്ങളും കൊണ്ട് തിരക്കേറിയ ജോലികളും നടക്കുന്നുണ്ട്.

"പാർപ്പിടങ്ങളും വലിയ ഭരണനിർവഹണ കെട്ടിടങ്ങളും ഉൾപ്പെടെ നൂറിലധികം കെട്ടിടങ്ങൾ പ്രദേശത്ത് നിർമിക്കുന്നുണ്ട്. തുറസായ സ്ഥലങ്ങളും പരന്ന ഭൂമിയും പാർക്കുകൾക്കോ ​​കായിക സൗകര്യങ്ങൾക്കോ ​​ഭാവിയിൽ ഉപയോഗിക്കാമെന്ന് പോലെയാണ്,"തക്ഷശില ഇൻസ്റ്റിറ്റ്യൂഷനിലെ ജിയോസ്പേഷ്യൽ റിസർച്ച് പ്രോഗ്രാം പ്രൊഫസറും മേധാവിയുമായ വൈ നിത്യാനന്ദം പറയുന്നു. ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്നതിനെന്ന പോലെ ദീർഘചതുരാകൃതിയിലുള്ള സ്ട്രിപ്പും ഇവിടെ കാണാം.

നേരത്തെ തന്നെ അതിർത്തി തർക്കങ്ങൾ കൊണ്ട് കലുഷിതമാണ് ഇന്ത്യ - ചൈന ബന്ധം. 2024 ഏപ്രിൽ ആദ്യം പുതിയ സെറ്റിൽമെന്റിന്റെ നിർമാണം ആരംഭിച്ചതായാണ് വിദഗ്ധർ കണക്കാക്കുന്നത്. ഒറ്റ നില കെട്ടിടങ്ങളും ഇരട്ട നില കെട്ടിടങ്ങളും ഇടകലർന്ന കാണാം. സമീപത്ത് ചെറിയ കുടിലുകളും കാണാം.

സെറ്റിൽമെൻ്റ് രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നതായി ചില വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ഭരണപരവും പ്രവർത്തനപരവുമായ മേഖലകൾ തമ്മിൽ വേർതിരിച്ചറിയാനായിരിക്കുമെന്നാണ് നിഗമനം.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം