INDIA

ശ്രീഹരിക്കോട്ടയിൽ വീണ്ടും ആത്മഹത്യ; മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും ജീവനൊടുക്കി

വെബ് ഡെസ്ക്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വീണ്ടും ആത്മഹത്യ. കഴിഞ്ഞ ദിവസം മരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് ഇന്ന് ആത്മഹത്യ ചെയ്തത്. വികാസ് സിങിന്റെ ഭാര്യ പ്രിയ സിങിനെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ തുടരെ നടക്കുന്ന മൂന്നാമത്തെ മരണമാണിത്. രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ആത്മഹത്യ.

തിങ്കളാഴ്ച രാത്രിയാണ് ഡ്യൂട്ടിയിലിരിക്കെ വികാസ് സിങ് തോക്കുപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. വികാസിന്റെ മരണ വിവരം അറിഞ്ഞാണ് പ്രിയ സിങ് ശ്രീഹരിക്കോട്ടയില്‍ എത്തിയത്. മൃതദേഹം കണ്ട് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ശേഷം ജീവനൊടുക്കുകയായിരുന്നു. ഞായറാഴ്ചയാണ് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ ആത്മഹത്യ നടന്നത് സി ഐ എസ്എഫ് കോണ്‍സ്റ്റബിളായ ചിന്താമണിയാണ് ഞാറാഴ്ച രാത്രി സീറോ പോയിന്റ് റഡാര്‍ സെന്ററിന് സമീപത്തെ വനമേഖലയില്‍ തൂങ്ങി മരിച്ചത്. മരത്തില്‍ കെട്ടിതൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഛത്തീസ്ഗഢിലെ ശങ്കര സ്വദേശിയാണ് ചിന്താമണി.

മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം മൂലമാണ് ജവാന്മാരുടെ ആത്മഹത്യയെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ലോക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരും വിഷയം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്