INDIA

'അച്ചടക്കനടപടിക്ക് ഭീരുത്വത്തിന്റെ മൗനംകൊണ്ട് പിന്തുണ'; സഹപ്രവർത്തകർക്കെതിരെ വിമർശനവുമായി സൗത്ത് ഏഷ്യൻ സർവകലാശാല മുൻ അധ്യാപകൻ ശശാങ്ക പെരേര

വെബ് ഡെസ്ക്

പ്രധാനമന്ത്രിയെ വിമർശിക്കുന്ന പിഎച്ച്ഡി പ്രപ്പോസൽ അംഗീകരിച്ചതിനെത്തുടർന്നു സൗത്ത് ഏഷ്യൻ സർവകലാശാല(എസ് എ യു) യിൽനിന്ന് താൻ പുറത്തുപോകേണ്ടിവന്ന സംഭവത്തിൽ സഹപ്രവർത്തകരുടെ മൗനത്തെ വിമർശിച്ച് ശശാങ്ക പെരേര. അക്കാദമിക് സ്വാതന്ത്ര്യത്തിനായി എസ് എ യു ഇനിയൊരിക്കലും നിലകൊള്ളില്ലെന്നാണ് വിഷയത്തിലെ സഹപ്രവർത്തകരുടെ ബധിരനിശബ്ദതയും ഭീരുത്വവും ചൂണ്ടിക്കാട്ടുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കീഴിലുള്ള ഗവേഷക വിദ്യാർത്ഥിയുടെ പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ടുള്ള പിഎച്ച്ഡി പ്രപ്പോസൽ അംഗീകരിച്ചതിനെത്തുടർന്ന് ശ്രീലങ്കൻ കൾച്ചറൽ ആന്ത്രപ്പോളജിസ്റ്റ് കൂടിയായ ശശാങ്ക പെരേര സർവകലാശാല അന്വേഷണം നേരിടേണ്ടിവന്നിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം നിർബന്ധിത സാഹചര്യത്തിൽ വിആർഎസ് എടുത്തത്. ഭാഷാശാസ്ത്രജ്ഞനായ നോം ചോംസ്കിയുടെ വാദങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു പിഎച്ച്ഡി പ്രപ്പോസൽ. ഇതു പിന്നീട് സർവകലാശാല തള്ളിയിരുന്നു.

എസ് എ യു സോഷ്യോളജി വിഭാഗത്തിൽ വിൽ 13 വർഷം അധ്യാപകനായിരുന്ന ശശാങ്ക പെരേര ജൂലൈ 31നാണ് സേവനം അവസാനിപ്പിച്ചത്. എസ് എ യുവിൽ സോഷ്യോളജി വിഭാഗം ആരംഭിക്കുമ്പോൾ മുതൽ അധ്യാപകനായുഉണ്ടായിരുന്ന വ്യക്തിയാണ് ശശാങ്ക. "ഇപ്പോൾ നടക്കുന്ന ഈ അന്വേഷണത്തിലൂടെ നീതി നടപ്പാക്കപ്പെടുമെന്നു കരുതുന്നില്ല. അതിനാൽ ഞാൻ ജോലിയിൽനിന്നു വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു," എന്നാണ് ശശാങ്ക പെരേര ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞത്.

''ഞാൻ നടത്തിയ പിഎച്ച്ഡി ഇന്റർവ്യൂവും അതിൽ അവതരിപ്പിക്കപ്പെട്ട പ്രപ്പോസലിൽ നടത്തിയ നിരീക്ഷണങ്ങളും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. എന്നാൽ ഞാനും പ്രപ്പോസൽ അവതരിപ്പിച്ച വിദ്യാർത്ഥിയും നേരിടേണ്ടിവന്ന കാര്യങ്ങൾ യുക്തിക്കു നിരക്കാത്തതും ആരും ഒരിക്കലും നേരിടേണ്ടി വരാത്തതുമായ കാര്യങ്ങളാണ്. പെരേര പറയുന്നു. തന്റെ സഹപ്രവർത്തകർ പാലിച്ച മൗനം ഇപ്പോൾ സർവകലാശാലയിൽ നിലനിൽക്കുന്ന ഇടുങ്ങിയ ചിന്താഗതിയാണ് സൂചിപ്പിക്കുന്നത്,'' ശശാങ്ക പറഞ്ഞു.

സർവകലാശാലയിലെ ഏതെങ്കിലും പഠനവകുപ്പിൽ സ്വയം വിമർശനാത്മകമായി ഗവേഷണങ്ങളൊന്നും നടക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ നിശബ്ദത സൂചിപ്പിക്കുന്നത്. ഇനി ഏതെങ്കിലും വിദ്യാർഥി അത്തരം ഗവേഷണത്തിനു താല്പര്യപ്പെട്ടാലും മാർഗനിർദേശം നൽകാൻ അധ്യാപകരാരും തയ്യാറാകില്ലെന്നും ശശാങ്ക അഭിപ്രായപ്പെട്ടു.

ഭാഷാ ശാസ്ത്രജ്ഞനായ നോ൦ ചോംസ്‌കിയുടെ വിമർശനത്തെ ചൊല്ലിയാണ് സർവകലാശാലയിൽ എതിർപ്പുകളുയർന്നത്. അത് തങ്ങളുടെ നിരീക്ഷണമല്ലാത്തതുകൊണ്ടു തന്നെ താനോ ഗവേഷണം നടത്തുന്ന വിദ്യാർത്ഥിയോ ആ നിരീക്ഷണത്തിനു മറുപടി പറയേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് ചോംസ്കി നടത്തിയ വിമർശനം നേരത്തെ തന്നെ പൊതുസമൂഹത്തിനു മുന്നിലുള്ളതാണ്. അതിൽ എതിർപ്പുണ്ടെങ്കിൽ പ്രൊഫസർ ചോംസ്കിയെയാണ് സർവകലാശാല ചോദ്യംചെയ്യണ്ടത്.

തന്റെ വിദ്യാർത്ഥിക്കും തനിക്കും വേണ്ടി സർവകലാശാല ഡീൻ ഉൾപ്പെടെയുള്ളവരുടെ മുന്നിൽവന്ന് താൻ കേണപേക്ഷിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. താൻ വരുന്ന പശ്ചാത്തലം അങ്ങനെയുള്ളതല്ലെന്നും ശശാങ്ക പെരേര പറഞ്ഞു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും