INDIA

സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കം 157 പേരെ ജിദ്ദയിലെത്തിച്ചു; രക്ഷാദൗത്യം സൗദി നേവിയുടെ നേതൃത്വത്തില്‍

ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി, യുഎഇ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു

വെബ് ഡെസ്ക്

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരടക്കമുള്ള പൗരന്മാരെ രക്ഷിച്ച് സൗദി അറേബ്യ. 157 പേരെയാണ് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ചത്. ഇതില്‍ 91 പേര്‍ സൗദി പൗരന്മാരാണ്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബാക്കി 66 പേര്‍.

സുഡാനില്‍ നിന്ന് കപ്പല്‍മാര്‍ഗമാണ് 157 പേരെയും ജിദ്ദയിലെത്തിച്ചത്. ഇന്ത്യയ്ക്ക് പുറമെ കുവൈത്ത്, ഖത്തര്‍ , യുഎഇ, ഈജിപ്ത്, ടുണീഷ്യ, പാകിസ്താന്‍, ബള്‍ഗേറിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, കാനഡ, ബുര്‍ക്കിനോ ഫാസോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് രക്ഷിച്ച 66 പേരിലുള്ളത്. സൗദി നയതന്ത്രവാഹനത്തിലാണ് ഇവരെ സുഡാന്‍ തുറമുഖത്തെത്തിച്ചത്.

സൗദി നാവികസേനയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍ ശ്രമം. വരും ദിവസങ്ങളിലും ഇവരുടെ നേതൃത്വത്തില്‍ രക്ഷിക്കല്‍ ശ്രമം തുടരും. ഏപ്രില്‍ 15ന് ഖാര്‍ത്തൂമില്‍ നിന്ന് ടേക്ക് ഓഫിന് തയ്യാറെടുക്കവെ രൂക്ഷമായ വെടിവെപ്പിനെ തുടര്‍ന്ന് പിന്മാറിയ സൗദി യാത്രാവിമാനത്തിന്‌റെ ക്രൂ അംഗങ്ങളും ജിദ്ദയില്‍ സുരക്ഷിതമായെത്തിയവരിലുണ്ട്.

ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി, യുഎഇ വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി പ്രശ്‌നബാധിത മേഖലയിലായതിനാല്‍ ഇന്ത്യയ്ക്ക് നേരിട്ട് നയതന്ത്ര ഇടപെടല്‍ സാധ്യമാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. നിരവധി ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങി കിടക്കുന്നത്. അമേരിക്ക , ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് രാജ്യങ്ങളിലെ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരേയും വ്യോമമാര്‍ഗം ഒഴിപ്പിക്കാന്‍ നേരത്തെ സുഡാന്‍ സൈന്യം അനുമതി നല്‍കിയിരുന്നു.

ഏപ്രില്‍ 14-ന് യുദ്ധം ആരംഭിച്ചതുമുതല്‍, പിന്നാലെ സുഡാനിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരുമായും ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അവരുടെ വിശദാംശങ്ങളും സ്ഥലങ്ങളും പരസ്യമാക്കാന്‍ കഴിയില്ലെന്നും ഇന്ത്യക്കാരുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു മലയാളിയും കൊല്ലപ്പെട്ടിരുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ ആണ് കൊല്ലപ്പെട്ടത്‌

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ