സൗരഭ് ഭരദ്വാജും അതിഷിയും 
INDIA

സൗരഭ് ഭരദ്വാജും അതിഷിയും ഡൽഹി മന്ത്രിസഭയിലേക്ക്; ലഫ്റ്റനന്റ് ഗവർണർക്ക് ശുപാർശ കൈമാറി

മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടർന്നാണ് ഇരുവരെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്

വെബ് ഡെസ്ക്

ഡൽഹി നിയമസഭാംഗങ്ങളും ആം ആദ്മി പാർട്ടി നേതാക്കളുമായ സൗരഭ് ഭരദ്വാജും അതിഷിയും മന്ത്രിമാരാകുമെന്ന് റിപ്പോർട്ട്. അഴിമതിക്കേസുകളിൽ ജയിലിൽ കഴിയുന്ന മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും കഴിഞ്ഞ ദിവസം രാജിവച്ചതിനെ തുടർന്നാണ് ഇരുവരെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേനയ്ക്ക് ശുപാർശ കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ആം ആദ്മി പാർട്ടിയുടെ മുഖ്യ വക്താവായ സൗരഭ് ഭരദ്വാജ്, മൂന്ന് തവണ എംഎൽഎയും നിലവിൽ ഡൽഹി ജല ബോർഡ് വൈസ് ചെയർമാനുമാണ്. അതിഷി നിലവില്‍ കൽക്കാജി എംഎൽഎയാണ്

ആം ആദ്മി പാർട്ടിയുടെ മുഖ്യ വക്താവായ സൗരഭ് ഭരദ്വാജ്, മൂന്ന് തവണ എംഎൽഎയായിരുന്നു. നിലവിൽ ഡൽഹി ജല ബോർഡ് വൈസ് ചെയർമാനുമാണ്. അതിഷി നിലവില്‍ കൽക്കജിയില്‍ നിന്നുള്ള എംഎൽഎയാണ്. 18 വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും ചൊവ്വാഴ്ച വൈകിട്ടാണ് രാജിവച്ചത്. അഴിമതിക്കേസുകളിൽ അറസ്റ്റിലായിട്ടും രണ്ട് മന്ത്രിമാരും എന്തുകൊണ്ടാണ് കാബിനറ്റ് പദവിയിൽ തുടരുന്നതെന്ന ചോദ്യം ബിജെപി ഉന്നയിച്ചിരുന്നു . മദ്യനയ അഴിമതിക്കേസിൽ സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കാതിരുന്ന സുപ്രീംകോടതി ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രാജി. ആരോപണങ്ങളിൽ സത്യമില്ലെന്ന് തെളിയുന്നത് വരെ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കുമെന്ന് രാജിക്ക് ശേഷം സിസോദിയ അറിയിച്ചു. രാജിവച്ച തീരുമാനം കുറ്റബോധം മൂലമല്ലെന്നും ഭരണപരമായ നടപടിയാണെന്നുമാണ് എഎപി നിലപാട്.

കള്ളപ്പണ ആരോപണം സംബന്ധിച്ച കേസിൽ, കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് സത്യേന്ദർ ജെയിൻ അറസ്റ്റിലായത്. പുതിയ മന്ത്രിയെ നിയമിക്കുന്നതിന് പകരം, ആരോഗ്യം, ആഭ്യന്തരം, വ്യവസായം എന്നിവയുൾപ്പെടെ ജെയിൻ കൈകാര്യം ചെയ്തിരുന്ന ഏഴ് വകുപ്പുകളും ഉപമുഖ്യമന്ത്രിയായ സിസോദിയയ്ക്ക് കൈമാറിയിരുന്നു. കൂടാതെ, ധനകാര്യം, ആസൂത്രണം, വിദ്യാഭ്യാസം, ആരോഗ്യം, പവർ ടൂറിസം, പൊതുമരാമത്ത് എന്നിവയുൾപ്പെടെ 11 വകുപ്പുകളും സിസോദിയ കൈകാര്യം ചെയ്തിരുന്നു. സത്യേന്ദർ ജെയിൻ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മന്ത്രി രാജ്കുമാർ ആനന്ദ് ആണ് വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. വൈദ്യുതി, ജലവിതരണ വകുപ്പുകളുടെ ചുമതല കൈലാഷ് ഗെഹ്ലോട്ടിനാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ