INDIA

ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനുള്ള സമയപരിധി നീട്ടണമെന്ന് എസ്ബിഐ

വെബ് ഡെസ്ക്

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സുപ്രീംകോടതിയെ സമീപിച്ചു. മാർച്ച് ആറിനുള്ളില്‍ വിവരങ്ങള്‍ കൈമാറാനായിരുന്നു സുപ്രീംകോടതി എസ്ബിഐക്ക് നല്‍കിയ നിർദേശം. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞ മാസമാണ് വിധിച്ചത്.

ഇലക്ടറല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിർത്തിവെക്കാനും ഇലക്ടറല്‍ ബോണ്ട് വഴി ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനുമായിരുന്നു കോടതി ഉത്തരവ്. എസ്‍ബിഐ നല്‍കുന്ന വിവരങ്ങള്‍ വെബ്സൈറ്റില്‍ മാർച്ച് 13നകം പ്രസിദ്ധീകരിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നല്‍കിയ നിർദേശം.

കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തെ വിവരാവകാശ ലംഘനം ന്യായീകരിക്കുന്നില്ലെന്നും അഞ്ചംഗ ഭരണഘടനാബെഞ്ച് കൂട്ടിച്ചേർത്തു.

അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാനുള്ള പദ്ധതിയാണ് ഇലക്ടറല്‍ ബോണ്ടെന്ന് കോടതി നിരീക്ഷിച്ചു. പണമാക്കി മാറ്റാത്ത ഇലക്ടറല്‍ ബോണ്ടുകള്‍ സംഭാവന തന്നവര്‍ക്കു തിരികെ നല്‍ണകമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംഭാവന ചെയ്യുന്നവരുടെ സ്വകാര്യതയെ മാനിക്കുന്നെങ്കിലും രാഷ്ട്രീയ ധനസമാഹരണത്തിന്റെ സുതാര്യത ഉറപ്പാക്കാന്‍ പൂര്‍ണ ഇളവുകള്‍ അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കമ്പനി നിയമത്തിലെ എസ് 182 വകുപ്പിന്റെ ഭേദഗതി അസാധുവായെന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയ പാർട്ടികൾ പ്രസക്തമായ യൂണിറ്റുകളാണ്. രാഷ്ട്രീയ പാർട്ടികളുടെ ഫണ്ടിങ് സംബന്ധിച്ച വിവരങ്ങൾ വോട്ടർമാരുടെ തിരഞ്ഞെടുപ്പുകൾക്ക് അത്യന്താപേക്ഷിതമാണെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

രാഷ്ട്രീയ പാർട്ടികളിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ നരേന്ദ്ര മോദി സർക്കാർ 2018ലാണ് ഇലക്ടറല്‍ ബോണ്ട് അവതരിപ്പിക്കുന്നത്. ഇലക്ടറല്‍ ബോണ്ട് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ സിപിഎം വിമർശനവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ജയ താക്കൂറും സംവിധാനത്തിന് എതിരായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും