INDIA

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; പവൻ ഖേരയുടെ ഇടക്കാല ജാമ്യം മാർച്ച് 17 വരെ നീട്ടി സുപ്രീംകോടതി

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ ഇടക്കാല ജാമ്യം വീണ്ടും നീട്ടി സുപ്രീംകോടതി. മാർച്ച് 17ന് കേസ് പരിഗണിക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. ഉത്തർപ്രദേശിന്റെയും അസമിന്റെയും മറുപടികൾ രേഖകളിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച്, ഹോളി അവധിക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കുമെന്നും പറഞ്ഞു.

നേരത്തെ, ഫെബ്രുവരി 27ന് കേസ് പരിഗണിച്ച കോടതി മാർച്ച് 3 വരെ ഇടക്കാല ജാമ്യം നീട്ടിയിരുന്നു. വിഷയത്തിൽ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അസം, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കൂടുതല്‍ സമയം തേടിയതോടെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം നീട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അസമില്‍ ഒരു കേസും ഉത്തര്‍ പ്രദേശില്‍ രണ്ട് കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.  കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സെഷനില്‍ പങ്കെടുക്കാന്‍ റായ്പൂരിലേക്ക് പോകുന്നതിനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. 

ഫെബ്രുവരി 17ന് മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നരേന്ദ്ര ദാമോദർ ദാസ് മോദിയെന്ന പേര്, നരേന്ദ്ര ഗൗതം ദാസ് എന്ന് അദ്ദേഹം പരിഹസിച്ചിരുന്നു. "നരസിംഹ റാവുവിന് ജെപിസി (ജോയിന്റ് പാർലമെന്ററി കമ്മിറ്റി) രൂപീകരിക്കാൻ കഴിയുമെങ്കിൽ, അടൽ ബിഹാരി വാജ്‌പേയിക്ക് ജെപിസി രൂപീകരിക്കാൻ കഴിയുമെങ്കിൽ, നരേന്ദ്ര ഗൗതം ദാസ് - ക്ഷമിക്കണം, ദാമോദർ ദാസ് മോദിക്ക് എന്താണ് പ്രശ്നം" എന്നായിരുന്നു പരാമര്‍ശം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്