നിപ വൈറസ് ബാധയെ തുടർന്ന് അടച്ചിട്ട കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 25 മുതൽ വീണ്ടും തുറക്കും. വൈറസ് ബാധയെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായായിരുന്നു സ്കൂളുകൾ അടച്ചത്. വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിര്ബന്ധമായി ഉപയോഗിക്കണമെന്ന് ശനിയാഴ്ച ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും ചേർന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കണ്ടൈൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾ അതാത് മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ നിർദേശിക്കുന്നു. സമ്പർക്കപ്പട്ടികയിലുള്ള 915 പേരാണ് ഇപ്പോൾ ഐസൊലേഷനിലുള്ളത്. വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. നിപ വൈറസ് പടർന്നതിന് പിന്നാലെ സെപ്റ്റംബർ 23 വരെ സ്കൂളുകൾ അടച്ചിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിപ ബാധിതരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടതോടെ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർധിച്ചിരുന്നു. ഇതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടാൻ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാ ഫലങ്ങളിൽ ഏഴ് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരവും നൽകിയിട്ടുണ്ട്. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അംഗീകാരം നൽകുന്നത്. പുതിയ തീരുമാനത്തിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ ദിവസം പുറത്തുവന്ന പരിശോധനാ ഫലങ്ങളിൽ ഏഴ് സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം നൽകിയിരുന്നു. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അംഗീകാരം നൽകുന്നത്. പുതിയ തീരുമാനത്തിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാകുമെന്നാണ് പ്രതീക്ഷ.