INDIA

'മോദിയെ ആദ്യമായി കാണുന്നത് 1981ല്‍, അന്ന് അദ്ദേഹം എംഎ യ്ക്ക് പഠിക്കുകയായിരുന്നു'; മുതിർന്ന മാധ്യമ പ്രവര്‍ത്തക ഷീല ഭട്ട്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് പാര്‍ട്ടി വക്താക്കളും പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി തന്നോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നതായും ഷീല ഭട്ട് പറഞ്ഞു

വെബ് ഡെസ്ക്

രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരാമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷീല ഭട്ട്. വാര്‍ത്താ ഏജന്‍സി എന്‍എഐയുടെ എഡിറ്റര്‍ സ്മിത പ്രകാശിന് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഭട്ടിന്റെ പ്രതികരണം. 1981ലാണ് നരേന്ദ്രമോദിയെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം എംഎയ്ക്ക് പഠിക്കുകയായിരുന്നു. ഷീല ഭട്ട് അഭിമുഖത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ സഹപാഠികളില്‍ ഒരാളായിരുന്ന ഒരു വക്കീലിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്

'1981 ല്‍ എംഎ രണ്ടാമത്തെ വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് നരേന്ദ്രമോദിയെ ആദ്യമായി കാണുന്നത്. എന്റെ അധ്യാപകനും ഗുരുനാഥനുമായ പ്രൊഫസര്‍ പ്രവീണ്‍ ഷേത്തായിരുന്നു നരേന്ദ്രമോദിയുടെയും ഗുരു. അദ്ദേഹം നന്നായി പഠിക്കുമായിരുന്നു'. ഷീല ഭട്ട് പറഞ്ഞു. 'അദ്ദേഹത്തിന്റെ സഹപാഠികളില്‍ ഒരാളായിരുന്ന ഒരു വക്കീലിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസും മോദിക്ക് വിദ്യാഭ്യാസമില്ലെന്ന് കളിയാക്കുന്ന സമയത്ത് അവരോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. പക്ഷേ അവര്‍ അന്ന് പ്രതികരിക്കുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഷീല ഭട്ട് കൂട്ടിചേര്‍ത്തു

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗുജറാത്ത് ഹൈക്കോടതി 25000 രൂപ പിഴ ചുമത്തിയതെല്ലാം വിവാദമായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരാമര്‍ശിച്ച് ഷീല ഭട്ട് രംഗത്തത്തുന്നത്.

മതിലുകളിലും തൂണുകളിലും നരേന്ദ്രമോദിയുടെ വിദ്യഭ്യാസ യോഗ്യത ചോദ്യം ചെയ്ത് നൂറുകണക്കിന് പോസ്റ്ററുകളും ഡല്‍ഹിയിൽ പതിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം ആവശ്യമില്ലേ എന്നതാണ് 11 ഭാഷകളില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളിലെ പ്രധാന ചോദ്യം.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം