രാജ്യത്ത് വീണ്ടും കോവിഡ് വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കമ്പനി കോവിഡ്-19 വാക്സിൻ കോവിഷീൽഡിന്റെ നിർമാണം പുനഃരാരംഭിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നിലവിൽ ആറ് ദശലക്ഷം ബൂസ്റ്റർ ഡോസ് കോവോവാക്സ് വാക്സിൻ ലഭ്യമാണെന്നും മുതിർന്നവർ നിർബന്ധമായും ബൂസ്റ്റർ ഷോട്ട് എടുക്കണമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനെവാല പറഞ്ഞു.
90 ദിവസത്തിനുള്ളില്‍ ആറ് മുതല്‍ ഏഴ് ദശലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. ''ഒരു മുൻ കരുതൽ എന്ന നിലയിലാണ് നിർമാണം പുനരാരംഭിക്കുന്നത്. കോവിഡ് വാക്‌സിന്റെ ആവശ്യം വർധിച്ചിട്ടില്ല. ആവശ്യമെങ്കിൽ കൂടുതൽ ഉത്പാദിപ്പിക്കാൻ നിർമാതാക്കൾ തയ്യാറാണ്''- എന്നും വാക്‌സിൻ ക്ഷാമം സംബന്ധിച്ച റിപ്പോർട്ടുകളോട് പ്രതികരിക്കവെ പൂനെവാല പറഞ്ഞു.
സ്റ്റോക്കുകള്‍ ഇല്ലെന്ന് പറയുന്നത് തെറ്റാണെന്നും ജനങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയാണ് അത്തരക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ നിര്‍മ്മാതാക്കളില്‍ നിന്നും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യക്കാരില്ലാത്തത് കൊണ്ടാണ് ആശുപത്രികളില്‍ വാകിസനുകള്‍ സംഭരിച്ച് വയ്ക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് 2021 ഡിസംബറിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദനം സെറം ഇന്‍സ്റ്റൂട്ട് നിര്‍ത്തിവച്ചത്. രാജ്യത്ത് കോവിഡ്-19 കേസുകളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് കോവിഷീൽഡിന്റെ നിർമാണം പുനഃരാരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 7830 കോവിഡ് കേസുകളാണ് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 223 ദിവസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 40,215 ആയി.
നിലവിലെ കോവിഡ് കേസുകൾക്ക് കാരണമായ XBB.1.16 എന്ന ഒമിക്രോൺ ഉപവകഭേദത്തിന് വാക്സിൻ ഫലപ്രദമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം 11 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ 5,31,016 ആയി ഉയര്‍ന്നു. പരിശോധന കുറഞ്ഞതും പുതിയ വകഭേദത്തിന്റെ ആവിര്‍ഭാവവുമാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.