INDIA

പുതിയ പാർലമെന്റ് മഹത്തായ ഇന്ത്യയെ ഉയർത്തിപ്പിടിക്കുന്നെന്ന് ഷാരൂഖ്; രാജ്യത്തിന്റെ വളർച്ചയുടെ പ്രതീകമാകട്ടെ എന്ന് അക്ഷയ്

സ്വന്തം ശബ്ദത്തിലുള്ള വിവരണത്തോടെയാണ് താരങ്ങൾ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്

വെബ് ഡെസ്ക്

പുതിയ പാര്‍ലമെന്റ് മന്ദിരത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും. ട്വിറ്റര്‍ പേജിലാണ് വികാരനിര്‍ഭരമായ കുറിപ്പിനൊപ്പമാണ് ശബ്ദ വിവരണത്തോടെയുള്ള വീഡിയോ ഇരുവരും പങ്കുവച്ചത്.

ഷാരൂഖ് പങ്കുവച്ച വീഡിയോയുടെ പശ്ചാത്തല സംഗീതം അദ്ദേഹത്തിന്റെ തന്നെ സിനിമയായ 'സ്വദേശി'ല്‍ നിന്നുള്ളതാണ്.

''നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന, ഓരോ പൗരനേയും പ്രതിനിധീകരിക്കുന്ന, രാജ്യത്തിന്റെ വൈവിധ്യത്തെ കാത്തുസൂക്ഷിക്കുന്നവര്‍ക്കുള്ള പുതിയ ഇടം. പുതിയ പാര്‍ലമെന്റ് മന്ദിരം പുതിയ ഇന്ത്യക്ക് വേണ്ടിയുള്ളതാണ്. പക്ഷെ, അതിന്റെ അടിസ്ഥാനം മഹത്തായ ഇന്ത്യ എന്ന പഴയ സ്വപ്നം തന്നെയാണ്... ജയ് ഹിന്ദ്!''- ഷാരൂഖ് വീഡിയോയ്ക്കൊപ്പം ട്വീറ്റ് ചെയ്തു.

ഷാരൂഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് പങ്കുവച്ചു. ''മനോഹരമായി പ്രകടിപ്പിച്ചിരിക്കുന്നു ! പുതിയ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യ ശക്തിയുടെയും പുരോഗതിയുടെയും പ്രതീകമാണ്. അത് പാരമ്പര്യത്തെ ആധുനികതയുമായി സമന്വയിപ്പിക്കുന്നു'' എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ആദ്യമായി പുതിയ പാര്‍ലമെന്റ് മന്ദിരം കണ്ടപ്പോഴുള്ള അനുഭവമാണ് അക്ഷയ്കുമാര്‍ പങ്കുവച്ചിരിക്കുന്നത്. ''മഹത്തായ പുതിയ പാര്‍ലമെന്റ് മന്ദിരം കാണാനായതിൽ അഭിമാനം. ഇത് എല്ലാക്കാലത്തും ഇന്ത്യയുടെ വളര്‍ച്ചയുടെ പ്രതീകമാകട്ടെ'' - ഈ കുറിപ്പോടെയാണ് അക്ഷയ്കുമാര്‍ വീഡിയോ പങ്കുവച്ചത്.

തുടര്‍ന്ന് അക്ഷയ് കുമാറിന്റെ ട്വീറ്റിന് മറു ട്വീറ്റുമായി പ്രധാനമന്ത്രി എത്തി. ''താങ്കളുടെ ചിന്തകള്‍ വളരെ മനോഹരമായി വിവരിച്ചു. പുതിയ പാര്‍ലമെന്റ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ജനാധിപത്യത്തിന്റെ വെളിച്ചമാണ്. ഇത് രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെയും ഭാവിയിലേക്കുള്ള ലക്ഷ്യങ്ങളേയും പ്രതിഫലിപ്പിക്കുന്നതാണ്'' എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ