INDIA

ശരീഅത്ത് കൗണ്‍സിലിന് നിയമസാധുതയില്ല; വിവാഹം, വിവാഹമോചന കാര്യങ്ങളിൽ തീരുമാനമെടുക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

ശരീഅത്ത് കൗണ്‍സിൽ ഒരു സ്വകാര്യ സംഘടന മാത്രമാണെന്ന് കോടതി

വെബ് ഡെസ്ക്

ശരീഅത്ത് കൗണ്‍സിലിന്റെ തീരുമാനങ്ങൾക്ക് നിയമപരമായ സാധുതയില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹം, വിവാഹമോചനം തുടങ്ങിവയ്ക്കായി ശരീഅത്ത് കൗണ്‍സിൽ നൽകുന്ന സർട്ടിഫിക്കറ്റുകൾ നിയമപരമായി നിലനിൽക്കില്ലെന്നും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ശരീഅത്ത് കൗണ്‍സിൽ സ്വകാര്യ സംഘടന മാത്രമാണെന്നു കോടതി ഓർമിപ്പിച്ചു.

'ഞെട്ടിക്കുന്നത്' എന്നായിരുന്ന ശരീഅത്ത് കൗണ്‍സിൽ തീരുമാനത്തിന്മേൽ കോടതിയുടെ പ്രതികരണം

2017ൽ തമിഴ്നാട് ശരീഅത്ത് കൗണ്‍സിൽ വിവാഹമോചനം അനുവദിച്ച കേസിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. വിവാഹമോചനം അനുവദിച്ച് കൗണ്‍സിൽ ഭർത്താവിന് നൽകിയ സർട്ടിഫിക്കറ്റ് അംഗീകരിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2010 ൽ നടന്ന വിവാഹത്തിന്മേൽ വിവാഹമോചനം അനുവദിച്ച് ശരീഅത്ത് കൗണ്‍സിൽ 2017ൽ നൽകിയ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. ഞെട്ടിക്കുന്നത് എന്നായിരുന്ന സർട്ടിഫിക്കറ്റ് വിലയിരുത്തിക്കൊണ്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആർ സ്വാമിനാഥന്റെ പ്രതികരണം. ഭരണകൂടം ചുമതലപ്പെടുത്തിയ കോടതികൾക്കു മാത്രമാണ് വിധി പുറപ്പെടുക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു.

2021ൽ കേസിൽ വിധി വന്നു. ഭാര്യയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും കുട്ടിയുടെ വിദ്യാഭ്യാസത്തിനായി മാസംതോറും സഹായവും നൽകാനായിരുന്നു കുടുംബക്കോടതി വിധി

2017ൽ വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ശരീഅത്ത് കൗണ്‍സിൽ തീരുമാനത്തിനെതിരെ ഡോക്ടർ കൂടിയായ ഭാര്യ ജീവനാംശം ആവശ്യപ്പെട്ട് 2018ൽ കുടുംബക്കോടതിയെ സമീപിച്ചിരുന്നു. മൂന്നാമത്തെ തലാഖ് ചൊല്ലിയിട്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടി. 2021ൽ കേസിൽ വിധി വന്നു. ഭാര്യയ്ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും കുട്ടിയുടെ വിദ്യാഭ്യാസത്തിനായി മാസംതോറും സഹായവും നൽകാനായിരുന്നു കുടുംബ കോടതി വിധി. ഇതിനെതിരെയായിരുന്നു ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

ശരീഅത്ത് കൗണ്‍സിൽ തീരുമാനം ഒരു തരത്തിലും നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി ഉത്തരവില്ലാതെ ഏകപക്ഷീയമായി നടത്തിയ വിവാഹമോചനം അംഗീകരിക്കാനാകില്ലെന്നും വിലയിരുത്തി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ