രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 1,134 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 15 ന് ശേഷമാണ് പ്രതിദിന കേസുകള്‍ 1000 കടക്കുന്നത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 7,000 കടന്നു. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി 0.98 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജനുവരി 16 ന് ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന ആശ്വാസകരമായ സാഹചര്യത്തില്‍ നിന്നാണ് പ്രതിദിന കേസുകള്‍ 1000 ന് മുകളിലെത്തിയിരിക്കുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ കോവിഡ് കേസുകള്‍ രാജ്യത്ത് പ്രതിദിനം ഉയര്‍ന്നുവരികയാണ്. നാല് മാസത്തിന് ശേഷമാണ് വലിയ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എച്ച്3എന്‍2 ഇന്‍ഫ്‌ളൂവന്‍സയ്ക്ക് പിന്നാലെ കോവിഡും വ്യാപിക്കുന്നത് രാജ്യത്തെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ആശങ്കയാകുകയാണ്.
കേരളത്തില്‍ ഇന്നലെ 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.1 ആണ് ടിപിആര്‍. സംസ്ഥാനത്തെ ആകെ ആക്റ്റീവ് കേസുകള്‍ 1,026 ആയി
ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഓരോ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,30,813 ആയി ഉയര്‍ന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 4,46,98,118 ആണ്. കേരളത്തില്‍ ഇന്നലെ 172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4.1 ആണ് ടിപിആര്‍. സംസ്ഥാനത്തെ ആകെ ആക്റ്റീവ് കേസുകള്‍ 1,026 ആയി.