INDIA

മുംബൈയിൽ ശിവസേന നേതാവ് ഫേസ്ബുക്ക് ലൈവിനിടെ വെടിയേറ്റ് മരിച്ചു

നാല് മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇരുവരും സൗഹൃദത്തോടെ സംസാരിക്കുകയും തങ്ങളുടെ മുൻകാല തർക്കങ്ങളെല്ലാം പരിഹരിച്ചുവെന്നും നല്ല സൗഹൃദത്തിലാണെന്നും പ്രേക്ഷകരോട് പറയുകയും ചെയ്യുന്നുണ്ട്

വെബ് ഡെസ്ക്

മുംബൈയിൽ ശിവസേന നേതാവ് ഫേസ്ബുക്ക് ലൈവിനിടെ വെടിയേറ്റ് മരിച്ചു. ഉദ്ധവ് താക്കറെ വിഭാഗം നേതാവ് അഭിഷേക് ഘോഷാൽക്കർ ആണ് കൊല്ലപ്പെട്ടത്. പാർട്ടിയുടെ മുൻ എംഎൽഎ വിനോദ് ഘോഷാൽക്കറുടെ മകനും മുംബൈ കോര്‍പറേഷന്‍ മുന്‍ അംഗവുമാണ് അഭിഷേക്. മുംബൈ സബർബനിലെ ബോറിവലിയിൽ വെച്ച് മൗറീസ് ഭായ് എന്നറിയപ്പെടുന്ന മൗറിസ് നൊറോണയുമായി ഫേസ്ബുക് ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് അഭിഷേകിന് വെടിയേറ്റത്.

അഭിഷേകിന് നേരെ വെടിയുതിർത്ത മൗറിസ് നൊറോണ പിന്നീട് സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് അറിയിച്ചു. അഭിഷേകിനെ വെടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെയാണ് മരിച്ചത്. മൗറിസ് നൊറോണയുടെ ഓഫീസിലാണ് ആക്രമണം നടന്നത്. ബോറിവലി വെസ്റ്റിൽ താമസിക്കുന്ന സാമൂഹിക പ്രവർത്തകനാണ് മൗറിസ് നൊറോണ. അഭിഷേകിനെ മൗറിസ് ഓഫീസിലേക്ക് ക്ഷണിക്കുകയും ഫേസ്ബുക്കിൽ ലൈവ് സ്ട്രീം ആരംഭിക്കുകയും ചെയ്തു. തത്സമയ സെഷൻ കഴിഞ്ഞ് അഭിഷേക് എഴുന്നേറ്റപ്പോഴാണ് മൗറിസ് അഞ്ച് തവണ വെടി ഉതിർത്തത്. ആദ്യം പുറത്തേക്ക് പോയ മൗറിസ് കുറച്ച് സമയത്തിന് ശേഷം തിരികെ വന്ന് അഭിഷേകിന് നേരെ വെടിയുതിർക്കുകയായിരുന്നു.

മുംബൈ ബിൽഡിംഗ്‌സ് റിപ്പയർ ആൻഡ് റീ കൺസ്ട്രക്ഷൻ ബോർഡിൻ്റെ ചെയർമാനായിരുന്നു അഭിഷേക്. ഇരുവരും തമ്മിൽ വ്യക്തിപരമായ ശത്രുതകൾ ഉണ്ടായിരുന്നു. നാല് മിനിറ്റ് 26 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇരുവരും സൗഹൃദത്തോടെ സംസാരിക്കുകയും തങ്ങളുടെ മുൻകാല തർക്കങ്ങളെല്ലാം പരിഹരിച്ചുവെന്നും നല്ല സൗഹൃദത്തിലാണെന്നും പ്രേക്ഷകരോട് പറയുകയും ചെയ്യുന്നുണ്ട്. സംഭവങ്ങൾ മുഴുവൻ ലൈവ് ആയി സ്ട്രീം ചെയ്യപ്പെട്ടാൽ ഇതിന്റെ വീഡിയോ വലിയ തോതിൽ പ്രചരിച്ചിട്ടുണ്ട്. മൗറിസിന് തിരെഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹമുണ്ടയിരുന്നു.

നിരവധി രാഷ്ട്രീയക്കാർക്കൊപ്പം ഉള്ള ഒന്നിലധികം ചിത്രങ്ങൾ നൊറോണ തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുണ്ട്. മൗറിസ് സംഭവം കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും അഭിഷേകിനെ കൊല്ലാൻ തന്നെയാണ് വിളിച്ച് വരുത്തിയതെന്നും പോലീസ് വ്യക്തമാക്കി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

മുംബൈ വെടിവയ്പിനെ തുടർന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെക്കണമെന്ന് ഉദ്ധവ് സേന നേതാവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ ക്രമസമാധാനം ആകെ തകർന്നതായി മുൻ മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ പറഞ്ഞു. താനെ വെടിവയ്പ്പ് നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ സംഭവം നടക്കുന്നത്. കല്യാൺ (ഇ)യിലെ ബിജെപി എംഎൽഎ ഗൺപത് ഗെയ്ക്വാദ് ഉല്ലാസ്നഗറിലെ പോലീസ് സ്റ്റേഷനിൽ വച്ച് ശിവസേന ഏകനാഥ് ഷിൻഡെ ഗ്രൂപ്പ് പ്രവർത്തകൻ മഹേഷ് ഗെയ്ക്വാദിന് നേരെ വെടിയുതിർത്തിരുന്നു.

രാഹുലിന്റെ ലീഡ് 12,000 കടന്നു, പാലക്കാട് വമ്പന്‍ മുന്നേറ്റവുമായി യുഡിഎഫ് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്

മഹായുതിയെയും എംവിഎയും വെട്ടിലാക്കിയ തര്‍ക്കം; ആരായിരിക്കും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി?