INDIA

മാനനഷ്ടക്കേസ്: ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്തിന് പതിനഞ്ച് ദിവസത്തെ തടവുശിക്ഷ

മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മസ്ഗാവ് ആണ് ശിവസേന നേതാവിനെ പതിനഞ്ച് ദിവസത്തെ തടവിന് ശിക്ഷിച്ചത്.

വെബ് ഡെസ്ക്

ബിജെപി നേതാവ് കിരിത് സോമയ്യയുടെ ഭാര്യ ഡോ. മേധ കിരിത് സോമയ്യ നല്‍കിയ മാനനഷ്ടക്കേസില്‍ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്തിന് തടവുശിക്ഷ. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് മസ്ഗാവ് ആണ് ശിവസേന നേതാവിനെ പതിനഞ്ച് ദിവസത്തെ തടവിന് ശിക്ഷിച്ചത്.

മുംബൈയ്ക്ക് സമീപമുള്ള മിരാ ഭയന്ദര്‍ പ്രദേശത്ത് പൊതു ശൗചാലയങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് താനും ഭര്‍ത്താവും ചേര്‍ന്ന് 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമായ ആരോപണം റൗത്ത് ഉന്നയിച്ചതായി പരാതി ഉന്നയിച്ച് സോമയ്യ കഴിഞ്ഞ വര്‍ഷം കോടതിയെ സമീപിച്ചിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 499 (ക്രിമിനല്‍ മാനനഷ്ടം) പ്രകാരം ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗത്തില്‍പ്പെട്ട റാവാത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു പരാതി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ