INDIA

'ഇത് അവസാന മുന്നറിയിപ്പ്, കോണ്‍ഗ്രസ് വിടണം', ബജ്രംഗ് പുനിയയ്ക്ക് വധഭീഷണി

ഭീഷണിസന്ദേശം ലഭിച്ചതായി പുനിയ പോലീസില്‍ പരാതി നല്‍കി

വെബ് ഡെസ്ക്

ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് വധഭീഷണി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബജ്രംഗ് പുനിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു. അതിനുപിന്നാലെയാണ് ഭീഷണി സന്ദേശം വന്നത്. അന്താരാഷ്ട്ര നമ്പറില്‍നിന്നും വാട്സാപ്പില്‍ ഭീഷണിസന്ദേശം ലഭിച്ചതായി പുനിയ പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറടുക്കുക എന്നായിരുന്നു ഞായറാഴ്ച ലഭിച്ച സന്ദേശമെന്ന് പുനിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ സോനിപത്തിലെ ബാല്‍ഗഢ് പോലീസ് സ്റ്റേഷനിലാണ് പുനിയ പരാതി നല്‍കിയത്.

ഇത് അവസാനത്തെ മുന്നറിയിപ്പാണ്. കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഞങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ചുതരും. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ, ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്', എന്നായിരുന്നു സന്ദേശം.

അതിനിടെ, ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയയും വിനേഷ് ഫോഗട്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ആരോപണങ്ങളുമായി രംഗത്തെത്തിയ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിന് ബിജെപിയുടെ താക്കീത്. അനാവശ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനോട് ബി.ജെ.പി. നേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബ്രിജ് ഭൂഷണ്‍ നടത്തിയ പ്രസ്താവനകള്‍ ബി.ജെ.പിക്കെതിരായ വികാരമുണ്ടാക്കിയെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. ബി.ജെ.പി. ദേശീയ ആധ്യക്ഷന്‍ ജെ.പി. നദ്ദ ബ്രിജ് ഭൂഷണിനോട് സംസാരിച്ചതായാണ് വിവരം.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ വിനേഷ് ഫോഗട്ട് ഇടം പിടിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് റെയില്‍വേയിലെ ജോലി രാജിവച്ച് ഗുസ്തി താരങ്ങളായ വിനേഷും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ഹരിയാനയിൽ കോൺഗ്രസ്-എഎപി സഖ്യ സാധ്യതയാണ് തെളിയുന്നത്. ആറ് സീറ്റുകൾ ആംആദ്മി പാർട്ടിക്ക് ലഭിക്കുമെന്നാണ് സൂചന. പ്രഖ്യാപനം നാളെയുണ്ടായേക്കും. ചർച്ച വഴിമുട്ടി നിൽക്കുന്നത് കുരുക്ഷേത്ര അടക്കമുള്ള സീറ്റുകൾ വേണമെന്ന എഎപി ആവശ്യത്തിൽ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ