INDIA

വീട്ടിലെ മരപ്പെട്ടിയ്ക്കുള്ളില്‍ സഹോദരങ്ങളായ കുട്ടികള്‍ മരിച്ച നിലയില്‍, സംഭവം ഡല്‍ഹിയില്‍

കുട്ടികളെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം കണ്ടെടുത്തത്.

വെബ് ഡെസ്ക്

ഡൽഹിയിലെ ജാമിയ നഗറിൽ സഹോദരങ്ങളായ കുട്ടുകള്‍ മരിച്ച നിലയിൽ കണ്ടെത്തി. സഹോദരങ്ങളായ എട്ടു വയസുകാരൻ നീരജ്, ആറു വയസ് പ്രായമുള്ള സഹോദരി ആർതി എന്നിവരുടെ മൃതദേഹം തടികൊണ്ട് നിർമ്മിച്ച പെട്ടിക്കുള്ളിൽ നിന്നാണ് കണ്ടെടുത്തത്. കുട്ടികളെ കാണാതായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

മാതാപിതാക്കളോടൊപ്പം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച കുട്ടികളെ അര മണിക്കൂറിനുള്ളിൽ കാണാതാവുകയായിരുന്നു.

കുട്ടികളും മാതാപിതാക്കളും താമസിക്കുന്ന വീട്ടില്‍ നിന്ന് തന്നെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതേ വീടിന്റെ മേല്‍നോട്ടക്കാരനായി ജോലി ചെയ്യുകയാണ് കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് ബൽവീർ. മാതാപിതാക്കളോടൊപ്പം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച കുട്ടികളെ അര മണിക്കൂറിനുള്ളിൽ കാണാതാവുകയായിരുന്നു. രക്ഷിതാക്കളും സമീപവാസികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും പെട്ടിക്കുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടികളുടെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല അതിനാൽ അബദ്ധത്തിൽ പെട്ടിക്കുള്ളിൽ അകപ്പെട്ട് ശ്വാസം മുട്ടി മരണം സംഭവിച്ചതാകാമെന്നാണ് ഡൽഹി പോലീസിന്റെ നിഗമനം.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം