INDIA

ഇ ഡി കേസ്; സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വെബ് ഡെസ്ക്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ലഖ്നൗ ജില്ലാ കോടതിയാണ് ഹര്‍ജി പരിഗണിക്കുക. നേരത്തെ സെപ്തംബര്‍ 29ന് പരിഗണിച്ച കേസ്ക്ക് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

രണ്ട് വര്‍ഷത്തോളം ജയില്‍വാസം അനുഭവിച്ച സിദ്ദീഖ് കാപ്പനെതിരെ യുഎപിഎ ചുമത്താന്‍ കൃത്യമായ കാരണമില്ലെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇ ഡി കേസില്‍ ജാമ്യം അനുവദിക്കാത്തതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.നിരവധി തവണ മാറ്റിവെച്ച ജാമ്യാപേക്ഷ എത്രയും വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കാപ്പന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഇതിനോടകം ഹർജി നല്‍കിയിരുന്നു.

ഹാഥ്‌റസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും