INDIA

സിദ്ധു മൂസെവാല വധം: ആസൂത്രണം യുപിയിൽ; ആയുധങ്ങൾ പാകിസ്താനിൽനിന്ന് ഇറക്കുമതി ചെയ്തതെന്ന് റിപ്പോർട്ട്

വെബ് ഡെസ്ക്

പഞ്ചാബി ഗായകന്‍ സിദ്ധു മൂസെ വാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഉത്തര്‍പ്രദേശിലെന്ന് റിപ്പോര്‍ട്ട്. സംഘം ആദ്യം യുപിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയാണ് ലക്ഷ്യം വച്ചിരുന്നതെന്നും പദ്ധതി പരാജയപ്പെട്ടതിനെത്തുടര്‍ന്ന്, സിദ്ധു മൂസെവാലയെ കൊല്ലുകയായിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

മൂസെവാലയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും ഗുണ്ടാ സംഘത്തിന്റേതായി ലഭിച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമായതായി റിപ്പോര്‍ട്ട്.

അന്വേഷണത്തില്‍ നിന്ന് ലഭിച്ച പുതിയ ചിത്രങ്ങളില്‍ സിദ്ധുവിന്റെ കൊലപാതകത്തില്‍ ഏര്‍പ്പട്ട ഗുണ്ടാസംഘത്തിലെ അംഗങ്ങള്‍ ലഖ്‌നൗവിലും അയോദ്ധ്യയിലും ചുറ്റി കറങ്ങുന്നതായി കാണാം. ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന ചിത്രം മൂസെവാലയുടെ കൊലപാതകത്തിന് കുറച്ച് മുമ്പ് എടുത്തവയാണ്.

കഴിഞ്ഞ വര്‍ഷം മെയിലാണ് ഗുണ്ടാനേതാവായ ലോറന്‍സ് ബിഷ്ണോയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാബി ഗാകനെതിരെ വെടിയുതിര്‍ത്തത്. അന്വേഷണത്തിന്റെ ഭാഗമായി പുറത്ത് വിട്ട ചിത്രത്തില്‍ ബിഷ്‌ണോയി സംഘത്തിലെ ഷാര്‍പ്ഷൂട്ടര്‍മാരായ സച്ചിന്‍ തപന്‍ ബിഷ്ണോയ്, സച്ചിന്‍ ഭിവാനി, കപില്‍ പണ്ഡിറ്റ് തുടങ്ങിയവരെ വ്യക്തമായി കാണാം. ഈ മാസം ആദ്യം സച്ചിന്‍ ബിഷ്ണോയിയെ അസര്‍ബൈജാനില്‍ നിന്ന് കൈമാറുകയും ഡല്‍ഹി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കോടതി ഇയാളെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയുടെ ഏറ്റവും അടുത്ത സഹായിയാണ് സച്ചിന്‍ ബിഷ്‌ണോയി. സംഘത്തിലെ മറ്റ് അംഗങ്ങളോടൊപ്പം ഇയാള്‍ ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലായി താമസിച്ചിരുന്നതായും പറയുന്നു.

ഗുണ്ടാ സംഘത്തിന്റേതായി ലഭിച്ച മറ്റ് ചിത്രങ്ങളില്‍ പാകിസ്ഥാനില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ആധുനിക പിസ്റ്റളുകള്‍ ഉള്‍പ്പെടെയുള്ള വിദേശ ആയുധങ്ങളുടെ ശേഖരം തന്നെ കാണാന്‍ സാധിക്കും. മൂസെവാലയ്ക്ക് നേരെ വെടിവയ്ക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും ചിത്രങ്ങളില്‍ കാണാം.

അയോധ്യയിലെ ഒരു ഫാം ഹൗസില്‍ ബിഷ്ണോയി ഗുണ്ടാസംഘം ദിവസങ്ങളോളം തങ്ങുകയും അവിടെ ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് പരിശീലിക്കുകയും ആയിരുന്നു. വികാസ് സിങ് എന്ന പ്രാദേശിക നേതാവിന്റെതാണ് ഫാം ഹൗസ്.

ഉത്തര്‍പ്രദേശിലെ ബിഷ്ണോയ് സംഘത്തിന്റെ കൂട്ടാളികളെ കണ്ടെത്താനുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിനായി ഡല്‍ഹി പോലീസ് താപ്പന്‍ മുതല്‍ അയോധ്യയിലേക്ക് പോകുമെന്ന് അന്വേഷണ ഏജന്‍സികളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞയാഴ്ച, ബിഷ്ണോയിയുമായും ഗുണ്ടാസംഘം ഗോള്‍ഡി ബ്രാറുമായും അടുത്ത ബന്ധമുള്ള അന്താരാഷ്ട്ര ആയുധ ഇടപാടുകാരന്‍ ധര്‍മന്‍ജോത് സിങ്ങ് കഹ്ലോണിനെ യുഎസിലെ കാലിഫോര്‍ണിയയില്‍ തടഞ്ഞുവച്ചിരുന്നു.

ഗോള്‍ഡി ബ്രാറും ബിഷ്ണോയിയും സിദ്ധു മൂസെ വാല കൊലക്കേസിലെ പ്രതികളാണ്. ഗോള്‍ഡി ബ്രാര്‍ കാനഡയില്‍ ഒളിവിലാണെന്നാണ് കരുതുന്നത്. അതേസമയം ബിഷ്ണോയി ബതിന്‍ഡ സെന്‍ട്രല്‍ ജയിലിലുമാണുള്ളത്. മൂസെവാലയുടെ കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന ആയുധങ്ങള്‍ വിതരണം ചെയ്തത് കഹ്ലോൺ ആണെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് 29ന് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വച്ചാണ് ഗുണ്ടാ സംഘം മൂസെ വാലയെ വെടിവച്ച് കൊന്നത്. സംസ്ഥാനത്ത് വിഐപി സംസ്‌കാരം തടയുന്നതിന്റെ ഭാഗമായി ഭഗവന്ത് മാന്‍ സര്‍ക്കാര്‍ സുരക്ഷ കുറച്ച 424 പേരില്‍ ഒരാളായിരുന്നു സിദ്ധു മൂസെവാല. ആദ്യം രണ്ട് സായുധരായ സംരക്ഷകര്‍ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നെങ്കിലും അത് പിന്നീട് 2 പേരായി കുറയ്ക്കുകയായിരുന്നു.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി