വിശ്വാസങ്ങളുടെ പേരില്‍ സഹജീവികളെ വേര്‍തിരിച്ചുകാണുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ നിന്നും മതസൗഹര്‍ദത്തിന്റെ നല്ലവാര്‍ത്തയാവുകയാണ് പഞ്ചാബിലെ ഭഗത്ഗഡ് ഗ്രാമം. ഒരു ഗ്രാമത്തിലെ മുസ്ലീം കുടുംബങ്ങള്‍ക്ക് ആരാധനാലയം പണിയാന്‍ കൈകോര്‍ത്തിരിക്കുകയാണ് ഇവിടെയുള്ള സിഖ് ഹിന്ദു കുടുംബങ്ങള്‍. പള്ളി പണിയാന്‍ വേണ്ടി 250 ചതുരശ്ര യാര്‍ഡ് ഭൂമി വിട്ടു നല്‍കിയത് പ്രദേശത്തെ സിഖ് കുടുംബമാണ്. നിര്‍മാണം ഉള്‍പ്പെടെയുള്ള ചെലവുകള്‍ക്കായി പണം കണ്ടെത്താനും ഗ്രാമത്തിലെ സിഖ്- ഹിന്ദു കുടുംബങ്ങള്‍ കൈകോര്‍ത്തു.
പ്രദേശത്തെ 15 ഓളം വരുന്ന മുസ്ലിം കുടുംബങ്ങള്‍ക്ക് പ്രാര്‍ത്ഥനാ സൗകര്യം ഒരുക്കാനാണ് പുതിയ പള്ളി ഒരുങ്ങുന്നത്. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പള്ളിയിലെത്തി ആരാധന നിര്‍വഹിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും ഇതോടെ ഇല്ലാതാകും.
മതസൗഹാര്‍ദം എല്ലായിടത്തും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നതായി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന മോതി ഖാന്‍ അഭിപ്രായപ്പെട്ടു
അമന്‍ദീപ് സിംഗ് എന്ന വ്യക്തിയാണ് പള്ളിയ്ക്കായി ഭുമി വിട്ട് നല്‍കിയത്. ബര്‍നാള ജില്ലയിലെ ഭഗത്ഗഡിലെ ഈ പ്രദേശം മുസ്ലിം സമുദായത്തിന്റെ ശ്മശാന ഭൂമിയായിരുന്നു. ഇത് മനസിലാക്കികൊണ്ടായിരുന്നു തീരുമാനം. ആറ് സെന്റോളം വരുന്ന ഭൂമിയാണ് പളളിക്കായി വിട്ട് കൊടുത്തത്. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നടപടികളും പൂര്‍ത്തിയായി. പിന്നാലെ പളളിക്കായുളള പ്ലാനുള്‍പ്പെടെ തയാറാക്കുകയും ചെയ്തു. പളളി നിര്‍മാണത്തിന് ഏകദേശം പന്ത്രണ്ട് ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്. അതില്‍ നല്ലൊരു പങ്കും വഹിക്കുന്നതും പ്രദേശത്തെ സിഖ്, ഹിന്ദു കുടുംബങ്ങള്‍ളാണ്.
പഞ്ചാബിലെ പല പ്രദേശങ്ങളിലും ഇത്തരത്തില്‍ ഹിന്ദു, സിഖ്, മുസ്ലിം മതങ്ങളുടെ സൗഹാര്‍ദപരമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
പ്രദേശത്തെ എല്ലാ മതത്തില്‍പ്പെട്ട ആളുകളും സഹാവുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ മതസൗഹാര്‍ദം എല്ലായിടത്തും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നതായി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന മോതി ഖാന്‍ അഭിപ്രായപ്പെട്ടു.
നേരത്തെയും, പഞ്ചാബില്‍ സമാനമായ പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2019 ല്‍ മോഗ ജില്ലയിലെ മാച്ചികെയിലുളള സ്ഥലം പള്ളിയ്ക്കായി സംഭാവന ദര്‍ശന്‍ സിംഗും കുടുംബവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 2018 ല്‍ മുംമ് വില്ലേജിലെ ഹിന്ദുക്കള്‍ ഭൂമി പള്ളിക്കായി വിട്ടുനല്‍കിയിരുന്നു. അവിടത്തെ സിഖ് മതസ്ഥര്‍ പളളിക്കായി സംഭാവന പിരിക്കുകയും ചെയ്തു.