INDIA

ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ അധിക ശമ്പളം; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ആനുകൂല്യങ്ങളുമായി സിക്കിം സര്‍ക്കാര്‍

ശിശു സംരക്ഷണത്തിന്റെ ഭാഗമായി വനിതാ സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടില്‍ ചൈല്‍ഡ് കെയര്‍ അറ്റന്‍ഡര്‍മാരെയും നല്‍കും

വെബ് ഡെസ്ക്

സംസ്ഥാനത്തെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിക്കിം സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധിക വേതനം, അധിക അവധി എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. ഒരു കുടുംബത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ വീതം ആക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

40വയസും അതിനുമുകളിലും പ്രായമുള്ള സ്ത്രീകളെ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളില്‍ പരിചാരകരായി നിയമിക്കും

ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനയ്ക്കൊപ്പം വീട്ടില്‍ ശിശുസംരക്ഷണ അറ്റന്‍ഡര്‍മാരെ സര്‍ക്കാര്‍ ചെലവില്‍ നിയമിക്കുകയും ചെയ്യുമെന്നാണ് പ്രഖ്യാപനം. മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കുമ്പോള്‍ രണ്ടാം ശമ്പള വര്‍ധനവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കും.

ശിശു സംരക്ഷണത്തിന്റെ ഭാഗമായി വനിതാ സര്‍ക്കാര്‍ ജീവനക്കാരുടെ വീട്ടില്‍ ചൈല്‍ഡ് കെയര്‍ അറ്റന്‍ഡര്‍മാരെയും നല്‍കും. നാല്‍പ്പതും അതിനുമുകളിലും പ്രായമുള്ള സ്ത്രീകളെ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ വീടുകളില്‍ പരിചാരകരായി നിയമിക്കുമെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് അറിയിച്ചു. ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ വേതനം സര്‍ക്കാര്‍ നല്‍കും.

കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള സംസ്ഥാനമാണ് സിക്കിം. കേവലം ഏഴ് ലക്ഷം മാത്രമാണ് സംസ്ഥാനത്തെ ജനസംഖ്യ. കുറഞ്ഞ ജനസംഖ്യാ നിരക്ക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംസ്ഥാനത്തെ ബാധിച്ചിരിക്കുകയാണ്.

സര്‍ക്കാര്‍ രേഖകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള സംസ്ഥാനമാണ് സിക്കിം. 2022ലെ ദേശീയ ജനന നിരക്ക് ഒരു സ്ത്രീക്ക് 2.159 ആയി നില്‍ക്കുന്ന സാഹചര്യത്തില്‍ സിക്കിമ്മിലേത് വെറും 1.1 ആണ്. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.

'ജനന നിരക്ക് കുറവാണെന്നത് സിക്കിമില്‍ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇതിനെ മറികടക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ് ' വെള്ളിയാഴ്ച ഗാംഗ്ടോക്കില്‍ നടന്ന പരിപാടിയില്‍ തമാംഗ് പ്രതികരിച്ചു. മുന്‍പും ജനസംഖ്യാ വര്‍ധനവിനായി സിക്കിം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സിക്കിം സ്ത്രീകള്‍ക്ക് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രസവ അവധി, പുരുഷന്മാര്‍ക്ക് ഒരു മാസത്തെ പിതൃത്വ അവധി, ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെ ഗര്‍ഭം ധരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ നവംബറില്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ