INDIA

ത്രിപുരയിൽ ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതം; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം

ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഹൈവോൾട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണ് അപകടകാരണം

വെബ് ഡെസ്ക്

ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കുമാർഘട്ടിൽ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഇരുമ്പ് കൊണ്ട് നിര്‍മിച്ച രഥം ഹൈവോൾട്ടേജിലുള്ള ഇലക്ട്രിക് കമ്പിയുമായി കൂട്ടിമുട്ടിയതാണ് അപകടകാരണം. ആറുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് സൂചന.

ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് രഥം ഇലക്ട്രിക് കമ്പിയിൽ തട്ടിയതെന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

അപകടത്തിൽ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി അഗർത്തലയിൽ നിന്ന് സംഭവം നടന്ന കുമാർഘട്ടിലേക്ക് യാത്ര തിരിച്ചതായി മണിക് സാഹ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

''കുമാര്‍ഘട്ടില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍, രഥം വലിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നിരവധി തീര്‍ത്ഥാടകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ, ഈ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സർക്കാർ അവർക്കൊപ്പം നിൽക്കുകയാണ്''- മണിക് സാഹ കുറിച്ചു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്