INDIA

വ്യാജ സിമ്മുകൾക്ക് തടയിടാൻ കേന്ദ്രം; കെവെെസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കും

വെബ് ഡെസ്ക്

വ്യാജ സിം കാര്‍ഡുകള്‍ തടയാന്‍ പുതിയ നീക്കവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ്. സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതിന് പിന്നാലെയാണ് കെവൈസി (know-your-customer) മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനുള്ള ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ തീരുമാനം.

പുതിയ തീരുമാനം സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയുന്നതിന് ഏറെ സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍

മാനദണ്ഡങ്ങള്‍ ഇങ്ങനെ

ഒരു തിരിച്ചറിയില്‍ രേഖയില്‍ നല്‍കാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണം ഒമ്പതിൽനിന്ന് അഞ്ചായി കുറയ്ക്കുക, ഏത് രേഖയെ അടിസ്ഥാനപ്പെടുത്തിയാണോ സിം കാര്‍ഡ് നല്‍കുന്നത് ആ രേഖയുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിക്കുക, സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ തടവും പിഴയുമടക്കം അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നിങ്ങനെ നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പാക്കുക. പുതിയ തീരുമാനം സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയുന്നതിന് ഏറെ സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

റിസര്‍വ് ബാങ്ക്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം മറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷം പുതുക്കിയ കെവൈസി മാനദണ്ഡങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് വിഭാഗം ആറ് മാസത്തിനകം പുറത്തിറക്കും.

ഇതുകൂടാതെ, രണ്ട് മാസത്തിനുള്ളില്‍ ഫ്രോഡ് മാനേജ്‌മെന്റ് ആന്റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പോര്‍ട്ടല്‍ വഴി ഇന്ത്യയിലുടനീളം ടെലികോം അനലിറ്റിക്ക് ആരംഭിക്കാനും ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് പദ്ധതിയിടുന്നുണ്ട്. ഇത് ഉപയോക്താക്കളുടെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തുന്നതിനും,നിശ്ചിത അളവില്‍ കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനും സഹായകരമാകും.

നിലവില്‍ പ്രവര്‍ത്തിക്കുന്ന 97 ശതമാനം സിം കാര്‍ഡുകളും രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം

നിലവില്‍ പ്രവര്‍ത്തിക്കുന്ന 97 ശതമാനം സിം കാര്‍ഡുകളും രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. 2021 സെപ്റ്റംബറില്‍ സിം കാര്‍ഡ് നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി (ഇലക്ടോണിക്ക് കെവൈസി ) സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?