INDIA

ദക്ഷിണേന്ത്യ കടുത്ത ജലക്ഷാമത്തിലേക്ക്; പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്ന നിലയിൽ

മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ പ്രധാന അണക്കെട്ടുകളിൽ ഭൂരിഭാഗവും അവയുടെ ശേഷിയുടെ 50 ശതമാനമെങ്കിലും നിറഞ്ഞിരിക്കുന്നുണ്ട്

വെബ് ഡെസ്ക്

ബെംഗളൂരു നഗരത്തിലെ ജലക്ഷാമം ദിനംപ്രതി രൂക്ഷമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഐടി കമ്പനികളുടെ അടക്കം പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. ജലസ്രോതസുകളും കുഴല്‍ക്കിണറുകളും വറ്റിവരണ്ട അവസ്ഥയിലാണ്. എന്നാൽ ബെംഗളൂരുവിൽ മാത്രമല്ല ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളും ഈ വേനൽക്കാലത്ത് ജലക്ഷാമം അനുഭവിക്കുമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

സെൻട്രൽ വാട്ടർ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദക്ഷിണേന്ത്യയുടെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്ന സാഹചര്യത്തിലാണ് കമ്മിഷൻ ഇത് സംബന്ധസിച്ച് മുന്നറിയിപ്പ് തന്നിട്ടുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പ്രധാന ജലസംഭരണികൾ അവയുടെ ശേഷിയുടെ 25% അല്ലെങ്കിൽ അതിൽ താഴെ മാത്രമേ ജലമുള്ളൂവെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.

കർണാടകയിലെ തുംഗഭദ്ര, ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിലെ നാഗാർജുന സാഗർ തുടങ്ങിയ ചില വലിയ അണക്കെട്ടുകൾ അവയുടെ പൂർണ്ണ ശേഷിയുടെ 5% അല്ലെങ്കിൽ അതിൽ താഴെയായാണ് നിറഞ്ഞിരിക്കുന്നത്. മറ്റ് വലിയ അണക്കെട്ടുകളായ തമിഴ്‌നാട്ടിലെ മേട്ടൂർ, ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിലെ ശ്രീശൈലം എന്നിവയും അവയുടെ ശേഷിയുടെ 30% ത്തിൽ താഴെ മാത്രമാണ് നിറഞ്ഞിരിക്കുന്നത്. ഇന്ത്യയിലുടനീളം, 150 പ്രാഥമിക ജലസംഭരണികളിലെ നിലവിലെ ജലനിരപ്പ് അവയുടെ മൊത്തം ശേഷിയുടെ 38% ആണെന്ന് പ്രതിവാര ബുള്ളറ്റിൻ പ്രസ്താവിച്ചു.

ദക്ഷിണേന്ത്യയിലെ എല്ലാ ജലസംഭരണികളും അവയുടെ ശേഷിയുടെ 23% മാത്രമേ നിറഞ്ഞിട്ടുള്ളൂ. ഇത് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ നിലയേക്കാൾ 17% പോയിൻ്റും 10 വർഷത്തെ ശരാശരിയേക്കാൾ 9 പോയിൻ്റും കുറവാണ്. മധ്യ, പടിഞ്ഞാറ്, കിഴക്ക്, അല്ലെങ്കിൽ വടക്ക് ഭാഗങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചോ 10 വർഷത്തെ ശരാശരി നിലവാരത്തിലോ ഇത്രയും വലിയ വ്യത്യാസം കാണിക്കുന്നില്ല.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ, വ്യക്തിഗത ജലസംഭരണികളുടെ ശേഷിയെ അവയുടെ നിലവിലെ സംഭരണവുമായി താരതമ്യം ചെയ്യുമ്പോൾ, പലയിടത്തും ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നതായി കാണിക്കുന്നു.

എന്നാൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ പ്രധാന അണക്കെട്ടുകളിൽ ഭൂരിഭാഗവും അവയുടെ ശേഷിയുടെ 50% എങ്കിലും നിറഞ്ഞിരിക്കുന്നുണ്ട്. ഇടുക്കി റിസർവോയർ- 47%, ഇടമലയാർ അണക്കെട്ട്- 48%, കൂടാതെ കല്ലട, കക്കി റിസർവോയറുകളിൽ- 50% എന്നിങ്ങനെയാണ് ഇപ്പോഴത്തെ നില.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം