INDIA

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തില്‍? വിനായക ചതുർഥി ദിനം മുതല്‍ പുതിയ കെട്ടിടത്തിലേക്കെന്ന് സൂചന

സെപ്റ്റംബര്‍ 18 മുതല്‍ അഞ്ച് ദിവസത്തേയ്ക്കാണ് സമ്മേളനം ചേരുന്നത്.

വെബ് ഡെസ്ക്

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുമെന്ന് സൂചന. സെപ്റ്റംബര്‍ 18 ന് പഴയ പാര്‍ലമെന്റില്‍ സഭ ചേര്‍ന്നതിന് ശേഷം 19 മുതല്‍ പുതിയ പാര്‍ലമെന്റിലായിരിക്കും സമ്മേളനം നടക്കുക. വിനായക ചതുര്‍ഥിയായതിനാലാണ് സെപ്റ്റംബര്‍ 19 തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 18 മുതല്‍ അഞ്ച് ദിവസത്തേയ്ക്കാണ് സമ്മേളനം ചേരുന്നത്.

വിനായക ചതുര്‍ഥിയായതിനാലാണ് സെപ്റ്റംബര്‍ 19 തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍

പ്രതിപക്ഷത്തിനോട് കൂടിയാലോചനകളില്ലാതെയാണ് പ്രത്യേക സമ്മേളനം തുടങ്ങാന്‍ തീരുമാനിച്ചതെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യേണ്ട പ്രധാനപ്പെട്ട വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തിരുന്നു. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു . വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം, മണിപ്പൂര്‍ കലാപം തുടങ്ങിയ ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കത്തിലൂടെ നരേന്ദ്രമോദിയെ സോണിയാ ഗാന്ധി അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നടപടിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പേര് മാറ്റല്‍, ഏക തിരഞ്ഞെടുപ്പ് വിവാദങ്ങള്‍ ചര്‍ച്ചയായി നില്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്.

മെയ് 28 നായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി ബിജെപി കണക്കാക്കുന്ന ചെങ്കോല്‍ ലോക്സഭാ സ്പീക്കറുടെ കസേരയ്ക്ക് താഴെ സ്ഥാപിച്ചു കൊണ്ടായിരുന്നു ചടങ്ങുകള്‍. നിലവിളക്ക് കൊളുത്തിയായിരുന്നു പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടനം. ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രധാനമന്ത്രിയും ചടങ്ങുകളില്‍ പങ്കെടുത്തത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം