INDIA

ഗുജറാത്ത് തിരഞ്ഞെടുപ്പിലാദ്യമായി ഗോത്രവിഭാഗത്തിനായി പ്രത്യേക ബൂത്ത്; വോട്ട് ചെയ്ത് 'മിനി ആഫ്രിക്ക'

വെബ് ഡെസ്ക്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഗോത്ര വിഭാഗത്തിനായി പ്രത്യേക ബൂത്ത് രൂപീകരിച്ചു.ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഇന്ന് 'മിനി-ആഫ്രിക്ക'യെന്ന് അറിയപ്പെടുന്ന ജംബൂർ ഗ്രാമവാസികള്‍ വോട്ട് രേഖപ്പെടുത്തി. ഗ്രാമത്തിലെ 3481വോട്ടർമാരിൽ 90 ശതമാനത്തോളം ഗോത്ര വർഗത്തിലെ സിദ്ധി വിഭാഗത്തിൽപ്പെട്ട ആളുകളാണ്. ഇവർക്ക് മാത്രമായാണ് മാത്രമായാണ് ബൂത്ത് ക്രമീകരിച്ചത്.

ജംബൂരിൽ താമസിക്കുന്നവരുടെ പൂർവികർ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. തൊഴില്‍ തേടിയാണ് ഇവർ ആദ്യമായി സംസ്ഥാനത്ത് എത്തിയത്.ആദ്യം രത്തൻപൂർ ഗ്രാമത്തിലാണ് താമസിച്ചിരുന്നതെങ്കിലും പിന്നീട് ജംബൂരിലേക്ക് മാറി സ്ഥിരതാമസമാക്കി. വർഷങ്ങളായി ഗ്രാമത്തിൽ താമസിക്കുന്നവർ ആണെങ്കിലും ആദ്യമായാണ് വോട്ട് ചെയ്യാനായി പ്രത്യേകമായി ബൂത്ത് സജ്ജീകരിക്കുന്നത്. ആഫ്രിക്കൻ വേരുകളാണെങ്കിലും ഗുജറാത്തി പാരമ്പര്യമാണ് ഈ വിഭാഗം നിലവിൽ പിന്തുടരുന്നത്. കൃഷിയാണ് ഇവരുടെ പ്രധാന തൊഴിൽ മാർഗം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഗുജറാത്തിലെ 182 സീറ്റുകളിൽ 89 എണ്ണത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബാക്കിയുള്ള സീറ്റുകളിലേക്ക് ഡിസംബർ അഞ്ചിന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ട വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിച്ചു. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഡിസംബർ എട്ടിന് ഫലം പ്രഖ്യാപിക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്