ശ്രദ്ധ വാള്‍ക്കര്‍,അഫ്താബ്  
INDIA

ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസ്; അഫ്താബിന്റെ ഫ്‌ളാറ്റില്‍ നിന്നും മൃതദേഹം മുറിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ടെത്തിയത് കേസന്വേഷണത്തിലെ നിർണായക തെളിവുകൾ

വെബ് ഡെസ്ക്

ഡല്‍ഹി ശ്രദ്ധ വധക്കേസ് പ്രതി അഫ്താബിന്റെ ഫ്‌ളാറ്റില്‍ നിന്നും നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പോലീസ്. ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന മൂര്‍ച്ചയുള്ള ആയുധങ്ങളാണ് അഫ്താബിന്റെ താമസസ്ഥലത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തിയത്. തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം അഫ്താബിനെ ഗുരുഗ്രാമിലെ ജോലിസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസന്വേഷണത്തില്‍ നിര്‍ണായക തെളിവാകുന്ന പോളിത്തീന്‍ ബാഗാണ് അന്ന് കണ്ടെത്തിയത്.

മൃതദേഹം എങ്ങനെ മുറിക്കുമെന്ന സാങ്കേതിക വശങ്ങള്‍ അഫതാബ് ഇന്റര്‍നെറ്റില്‍ നിന്നും മനസിലാക്കിയിരുന്നു. പ്രത്യേകതരം ആസിഡ് ഉപയോഗിച്ചാണ് രക്തകറകള്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം അഫ്താബ് ധരിച്ചിരുന്ന വസ്ത്രത്തിലെ രക്തക്കറകള്‍ ഇപ്പോഴും ഉണ്ടായിരിക്കുമെന്നാണ് ഫോറന്‍സിക് വിഭാഗം അവകാശപ്പെടുന്നത്. ഇരുവരുടെയും വസ്ത്രങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മാലിന്യ വണ്ടിയില്‍ ഉപേക്ഷിച്ചതായാണ് അഫതാബ് പറഞ്ഞത്. അതിനാല്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

ഛത്തര്‍പൂരിലെ ഫ്‌ലാറ്റിന് സമീപത്തുളള മെഹ്‌റൗളിയിലെ വനത്തില്‍ നിന്ന് ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കേസിലെ സുപ്രധാന തെളിവായ ശ്രദ്ധയുടെ തലയോട്ടി അടക്കമുളള ശരീരഭാഗം ഇതുവരെ ലഭിച്ചിട്ടില്ല. പത്തോളം ചാക്കില്‍ പൊതിഞ്ഞ ശരീരഭാഗങ്ങളാണ് പോലീസ് ഇതുവരെ കണ്ടെടുത്തത്. 15 ദിവസത്തിനുളളിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിക്കുമെന്നും അപ്പോൾ മാത്രമേ ശരീരഭാഗങ്ങൾ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്നും പോലീസ് വ്യക്തമാക്കി.

കൊലപാതകം നടന്ന ദിവസം അഫ്താബ് ധരിച്ചിരുന്ന വസ്ത്രത്തിലെ രക്തക്കറകള്‍ ഇപ്പോഴും ഉണ്ടായിരിക്കുമെന്ന് ഫോറന്‍സിക് വിഭാഗം അവകാശപ്പെടുന്നു.

മൂന്ന് വര്‍ഷം മുന്‍പ് അഫ്താബും ശ്രദ്ധയും കണ്ടുമുട്ടിയ ബംബിള്‍ എന്ന ഡേറ്റിംഗ് ആപ്പില്‍ നിന്നുളള ഇവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ച് വരികയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട്, കോള്‍ ഡാറ്റ, സാഹചര്യ തെളിവുകള്‍ എന്നിവയെ അശ്രയിച്ചായിരിക്കും കൊലപാതകത്തിന്റെ അന്വേഷണം.

അഫ്താബും ശ്രദ്ധയും തമ്മിൽ വഴക്ക് പതിവായിരുന്നു. കുറച്ച് ദിവസം മുൻപ് ഇരുവരും വഴക്കിട്ട് പിരിഞ്ഞു. പിന്നീട് അവരിൽ ഒരാൾക്ക് ജോലി കിട്ടുന്നത് വരെ ഫ്ലാറ്റ്മേറ്റ് ആയി തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് അഫ്താബ് മൊഴി നൽകിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ അഫ്താബിന്റെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ പോലീസ് തയറായിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാനാണ് അഫ്താബിന്റെ ശ്രമമെന്നാണ് പോലീസ് നിഗമനം.

പാലക്കാട് സി കൃഷ്ണകുമാറിന്റെ മുന്നേറ്റം, ലീഡ് ആയിരം കടന്നു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ