INDIA

ഉത്തര്‍പ്രദേശില്‍ സത്‌സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് നൂറോളം മരണം; നിരവധി പേര്‍ക്ക് പരുക്ക്

വെബ് ഡെസ്ക്

ഉത്തര്‍പ്രദേശില്‍ ഭോലെ ബാബയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ നൂറോളം മരണം. ഹത്രാസ് ജില്ലയിലെ സിക്കന്ദ്രറാവു പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന സത്സംഗത്തിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ അധികവും സ്ത്രീകളാണെന്ന് ഇറ്റാവ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമേഷ് കുമാര്‍ ത്രിപാഠി പറഞ്ഞു. മരണസംഖ്യ കൂടാനുള്ള സാധ്യത പറയുന്നുണ്ട്.

മതപരമായ സമ്മേളനത്തിനിടെയാണ് സംഭവം നടന്നത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും തുടര്‍ നടപടികള്‍ക്കുമായി ഇറ്റാവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

രതിഭാന്‍പൂരിലാണ് ശിവന്റെ സത്സംഗം നടന്നത്. പരിപാടി അവസാനിക്കുന്ന സമയത്താണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. പരിക്കേറ്റ 15 സ്ത്രീകളെയും കുട്ടികളെയും ഇറ്റാവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച് സത്സംഗം നടന്ന സ്ഥലത്ത് ആളുകള്‍ തിങ്ങിനിറഞ്ഞത് അസ്വസ്ഥതയ്ക്കും ശ്വാസംമുട്ടലിനും കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് ആളുകള്‍ ഓടാന്‍ തുടങ്ങിയതോടെ തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു. പരിപാടിക്കിടെ ഉയര്‍ന്ന ചൂടും അനുഭവപ്പെട്ടിരുന്നു. ഇതും അപകടത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ട്.

'മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗമായിരുന്നു. ചൊവ്വാഴ്ച ഉച്ചയക്കുശേഷം ഇറ്റാവ, ഹത്രാസ് ജില്ലയുടെ അതിര്‍ത്തിയിലുള്ള സ്ഥലത്ത് ഒത്തുകൂടുന്നതിന് താല്‍ക്കാലിക അനുമതി നല്‍കിയിരുന്നതായി' ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശലഭ് മത്തൂര്‍ പറഞ്ഞു.

പരിപാടി അവസാനിക്കാന്‍ സമയമായപ്പോഴാണ് തിക്കും തിരക്കും അനുഭവപ്പെട്ടതെന്നും എല്ലാവരും സ്ഥലം വിടാന്‍ തിരക്ക് കൂട്ടുകയായിരുന്നെന്നും രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു.

'സംഭവസമയത്ത് അനുയായികളുടെ വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. പുറത്തേക്ക് പോകാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടായില്ല. ഒന്നിനു പിറകേ ഒന്നായി എല്ലാവരും വീഴുകയായിരുന്നു. പുറത്തേക്ക് ഇറങ്ങാനൊരുങ്ങിയപ്പോള്‍ അവിടെ മോട്ടോര്‍സൈക്കിളുകള്‍ പാര്‍ക്ക് ചെയ്തതു കാരണം അതിന് സാധിച്ചില്ല. കുറേ പേര്‍ക്ക് ബോധം നഷ്ടമായി. കുറച്ചധികം പേര്‍ മരണപ്പെട്ടു'- അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാള്‍ പറയുന്നു

സെഭവത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചു വരികയാണ്.

വിവാദങ്ങള്‍ക്കിടെ ആഭ്യന്തരവകുപ്പ് ഉന്നതതലയോഗം; കൂടിക്കാഴ്ച എഡിജിപിക്കെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ, പതിവ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഹരിയാന: എക്സിറ്റ് പോളുകളുടെ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കളുടെ ചരടുവലി

മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍

സെന്റലോണ: കാഴ്ചയില്ലാത്തവര്‍ക്ക് ലോകവുമായി സംവദിക്കാനൊരു സോഫ്റ്റ്‌വെയര്‍, സത്യന്‍മാഷിന്റെ ഉള്‍ക്കാഴ്ച

ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ വന്‍ സ്‌ഫോടനങ്ങള്‍, ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദും കൊല്ലപ്പെട്ടെന്ന് അഭ്യൂഹം