INDIA

2023ല്‍ സംസ്ഥാന നിയമസഭകള്‍ സമ്മേളിച്ചത് ശരാശരി 23 ദിവസം, 12 നിയമസഭകള്‍ സമ്മേളിച്ചത് വര്‍ഷത്തില്‍ 100 മണിക്കൂര്‍!

വെബ് ഡെസ്ക്

രാജ്യത്തെ നിയമസഭകളുടെ പ്രവര്‍ത്തനത്തിലെ പരിമിതികള്‍ വ്യക്തമാക്കുന്ന പി ആര്‍ എസ് ലജിസ്ലേറ്റീവ് റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ നിയമസഭകള്‍ 2023 ല്‍ സമ്മേളിച്ചത് കേവലം100 മണിക്കൂര്‍ മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന നിയമസഭകള്‍ 2023 ല്‍ ശരാശരി സമ്മേളിച്ചത് 23 ദിവസം മാത്രമാണെന്നും പിആര്‍എസ് ലജിസ്ലേറ്റീവ് റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തെ സംസ്ഥാന നിയമസഭകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അവ നടപ്പിലാക്കിയ നിയമനിര്‍മ്മാണങ്ങളെക്കുറിച്ചുമാണ് പിആര്‍എസ് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്.

സംസ്ഥാന നിയമസഭകള്‍ ഏതാനും ദിവസങ്ങള്‍ മാത്രം സമ്മേളിച്ചത് 2023 ല്‍ മാത്രമല്ലെന്നും കഴിഞ്ഞ കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യത്തെ നിയമസഭകള്‍ ശരാശരി സമ്മേളിച്ചത് 23 ദിവസം മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സമ്മേളിച്ചത് ഏതാനും ദിവസങ്ങള്‍ മാത്രമാണെന്ന് മാത്രമല്ല, ബില്ലുകളോ, സംസ്ഥാന ബജറ്റുകളോ കാര്യമായി ചര്‍ച്ച ചെയ്യാനും നിയമസഭകള്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. രാജ്യത്തെ സംസ്ഥാനങ്ങളുടെ ആകെ ബജറ്റ് ഏകദേശം 53 ലക്ഷം കോടി രൂപയാണ്. നിയമ നിര്‍മാണത്തിനുള്ള ബില്ലുകളും കാര്യമായ ചര്‍ച്ചയില്ലാതെയാണ് പാസ്സാക്കുന്നത്.

രാജ്യത്ത് സംസ്ഥാന നിയമസഭകളില്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകളില്‍ 44 ശതമാനവും അവതരിപ്പിച്ച അന്നോ പിറ്റേ ദിവസമോ തന്നെ പാസാക്കപ്പെട്ടു. ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മിസ്സോറാം, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങില്‍ ബില്ലുകള്‍ അവതരിപ്പിച്ച ദിവസം തന്നെ പാസാക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളവും മേഘാലയയും ഈ സംസ്ഥാനങ്ങളില്‍ അവതരിപ്പിച്ച 90 ശതമാനം ബില്ലുകളും അഞ്ച് ദിവസത്തില്‍ കൂടുതല്‍ എടുത്തു ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനും ഇക്കാര്യത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തി. 55 ശതമാനം ബില്ലുകളും ചര്‍ച്ച ചെയ്യാന്‍ അഞ്ച് ദിവസത്തില്‍ കൂടുതലെടുത്തു.

സബ്ജകറ്റ് കമ്മിറ്റിക്ക് ബില്ലുകള്‍ അയക്കുന്നതിലും നിയമസഭകളുടെ പ്രവര്‍ത്തനം പരിതാപകരമായിരുന്നു. നാല് ശതമാനം ബില്ലുകള്‍ മാത്രമാണ് സബ്ജകറ്റ് കമ്മിറ്റിയക്ക് വിട്ടത്. ഏറ്റവും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ പാസ്സാക്കിയത് ഉത്തര്‍ പ്രദേശാണ്. 80 എണ്ണം. നിയമസഭ സമ്മേളനങ്ങളുടെ ഇടവേളകളില്‍ പാസ്സാക്കുന്ന താല്‍ക്കാലിക നിയമമാണ് ഓര്‍ഡിനന്‍സ്.

ഗവര്‍ണറുമായുള്ള തര്‍ക്കം ഉണ്ടാക്കിയ കാര്യവും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കാതെയുമാണ് ഗവര്‍ണര്‍മാരില്‍ ചിലരുടെ പ്രവര്‍ത്തനം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും