INDIA

തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ സാമ്പത്തികമായി വളരുന്നു, ബംഗാളിന് ക്ഷീണം

കേരളം ഉള്‍പ്പെടെയുള്ള അഞ്ച് തെക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ജിഡിപി ( ആഭ്യന്തര ഉത്പാദനം)യുടെ 30 ശതമാനം സംഭാവന ചെയ്യുന്നു

വെബ് ഡെസ്ക്

സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രകടമായ മുന്നേറ്റവും സ്ഥിരതയും കൈവരിച്ച് തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍. സര്‍ക്കാരിന് സാമ്പത്തികവും അനുബന്ധവുമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിന് രൂപീകരിച്ച ഒരു സ്വതന്ത്ര സ്ഥാപനമായ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) റിപ്പോര്‍ട്ടിലാണ് സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പറയുന്നത്.

കേരളം ഉള്‍പ്പെടെയുള്ള അഞ്ച് തെക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ജിഡിപി ( ആഭ്യന്തര ഉത്പാദനം)യുടെ 30 ശതമാനം പങ്കുവഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവയാണ് മറ്റ് തെക്കന്‍ സംസ്ഥാനങ്ങള്‍. ഇവയ്‌ക്കൊപ്പം മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളും തങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത കൈവരിക്കുമ്പോള്‍ പശ്ചിമ ബംഗാളിന്റെ സാമ്പത്തിക രംഗം വലിയ തിരിച്ചടി നേരിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

1960 -61 കാലഘട്ടത്തില്‍ രാജ്യത്തിന്റെ ജിഡിപിയുടെ പത്ത് ശതിമാനം പശ്ചിമ ബംഗാളിന്റെ സംഭാവനയായിരുന്നു. എന്നാല്‍ 2023-24 കാലത്തേക്ക് എത്തുമ്പോള്‍ ഇതുവെറും 5.6 ശതമാനം മാത്രമാണെന്നാണ് 'ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ആപേക്ഷിക സാമ്പത്തിക പ്രകടനം: 1960-61 മുതല്‍ 2023-24 വരെ' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പറയുന്നു.

പ്രതിശീര്‍ഷ വരുമാനത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹി മുന്നിലുണ്ട്. തെലങ്കാന, കര്‍ണാടക, ഹരിയാന എന്നിവയാണ് പട്ടികയിലെ മറ്റ് സംസ്ഥാനങ്ങള്‍. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ഡല്‍ഹിയുടെ ആപേക്ഷിക പ്രതിശീര്‍ഷ വരുമാനം 250.8 ശതമാനമാണ്, ശരാശരി വരുമാനം രാജ്യത്തിന്റെ ശരാശരിയേക്കാള്‍ 2.5 മടങ്ങ് കൂടുതലാണെന്ന് സൂചിപ്പിക്കുന്നു. 1960-61-ല്‍ ദേശീയ ശരാശരിയുടെ 218.3 ശതമാനത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും തലസ്ഥാനത്തിനുണ്ടായിരുന്നു.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്