INDIA

ദീപാവലിക്ക് വീട് അലങ്കരിക്കാൻ വൈദ്യുതി മോഷണം; എച്ച് ഡി കുമാരസ്വാമിക്കെതിരെ കേസ്

ദീപാവലി ദിനത്തിൽ വീട് അലങ്കരിക്കാൻ റോഡിലെ വൈദ്യുത തൂണിൽ നിന്ന് വൈദ്യുതി എടുത്തെന്നു ബെസ്‌കോമിന്റെ കണ്ടെത്തൽ

ദ ഫോർത്ത് - ബെംഗളൂരു

കർണാട മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസഥാന അധ്യക്ഷനുമായ എച് ഡി കുമാരസ്വാമിക്കെതിരെ വൈദ്യുതി മോഷണത്തിന് കേസ്. കർണാടക വിദ്യുച്ഛക്തി വകുപ്പിന് കീഴിലെ ബംഗളുരു ഇലക്ട്രിസിറ്റി കമ്പനി (ബെസ്‌കോം) ആണ് വൈദ്യുതി മോഷണം കണ്ടെത്തി കേസെടുത്തത്. കുമാരസ്വാമിയുടെ ബെംഗളൂരു ജെപി നഗറിലുള്ള വീട് ദീപാവലി ആഘോഷത്തിനായി ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുന്നതിനാണ് സമീപത്തെ റോഡിലെ വൈദ്യുത തൂണിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചത്.

കുമാരസ്വാമി അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് വീട് അലങ്കരിച്ച കാര്യം ചിത്രങ്ങൾ സഹിതം കർണാടക കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെ പരിശോധനക്കെത്തിയ ബെസ്കോം അധികൃതർ വൈദ്യുതി മോഷണം നേരിൽ കണ്ടു ബോധ്യപ്പെട്ടു. ബെസ്കോമിലെ വിജിലൻസ് വിഭാഗമാണ് കുമാരസ്വാമിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ വൈദ്യുതി നിയമത്തിലെ 135 വകുപ്പ് ( വൈദ്യുതി മോഷണം) പ്രകാരമാണ് കേസ്. ഒന്നു മുതൽ 3 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റ കൃത്യമാണ് വൈദ്യുതി മോഷണം.

അതേസമയം മനഃപൂർവം വൈദ്യുതി മോഷ്ടിച്ചതല്ലെന്നും ദീപാലങ്കാര ജോലികൾ ഏൽപ്പിച്ച ജോലിക്കാർക്ക് പറ്റിയ അബദ്ധമാണെന്നുമാണ് എച് ഡി കുമാരസ്വാമി നൽകുന്ന വിശദീകരണം. നിസാര പ്രശ്നത്തെ ഒരു കാര്യവുമില്ലാതെ കോൺഗ്രസ് പെരുപ്പിച്ചു കാട്ടുകയാണെന്നും ബെസ്കോം ആവശ്യപ്പെടുന്ന പിഴ അടക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഗാർഹിക ഉപഭോക്താക്കൾക്ക് കർണാടക സർക്കാർ 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹ ജ്യോതി പദ്ധതിക്ക് കുമാരസ്വാമി അപേക്ഷ നൽകണമെന്നു കർണാടക കോൺഗ്രസ് പരിഹസിച്ചു. കർഷകർ വരൾച്ച മൂലം ബുദ്ധിമുട്ടുമ്പോൾ അവർക്കു കൂടി അവകാശപ്പെട്ട വൈദ്യുതി മോഷ്ടിച്ചു കുമാരസ്വാമി വീട് അലങ്കരിച്ചതിനെ വിമർശിച്ചു സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്ത് വന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ