INDIA

വിശാഖപട്ടണത്ത് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ആക്രമണം 19ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യാനിരിക്കെ

കല്ലേറില്‍ കോച്ചിന്റെ രണ്ടു ജനൽ ചില്ലുകൾ പൂർണമായും തകർന്നു.

വെബ് ഡെസ്ക്

വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. 19 ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാനിരുന്ന ആന്ധ്ര പ്രദേശിലെ ട്രെയിനിന് നേരെയാണ് അക്രമം. കല്ലേറില്‍ കോച്ചിന്റെ രണ്ടു ജനൽ ചില്ലുകൾ പൂർണമായും തകർന്നു.

ട്രയൽ റൺ പൂർത്തിയാക്കിയതിന് പിന്നാലെ ആയിരുന്നു ആക്രമണം.

വിശാഖപട്ടണത്തിന് സമീപം കാഞ്ചര പാളം എന്ന സ്ഥലത്തു വെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. റയിൽവേ സ്റ്റേഷനിലേക്ക് അറ്റകുറ്റ പണികൾക്കായി കൊണ്ട് വന്ന ട്രെയിൻ ട്രയൽ റൺ പൂർത്തിയാക്കി തിരികെ കൊണ്ട് പോകുന്നതിനിടെ ആയിരുന്നു ആക്രമണം. അക്രമികളെ കുറിച്ച് വ്യക്തതയില്ലെന്നു റയിൽവേ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു . ഡിവിഷണൽ മാനേജർ അനൂപ് സത്പതിയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് അമൃത് മഹോത്സവിനോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചത്. ആറു ട്രെയിനുകളാണ് ഇതിനോടകം സർവീസ് തുടങ്ങിയത്. നേരത്തെ പശ്ചിമ ബംഗാളിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിന് നേരെയും കല്ലേറുണ്ടായിരുന്നു .

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം