INDIA

'ആ 14 ഉത്പന്നങ്ങള്‍ ഇനി വില്‍പ്പനയ്ക്ക് വയ്ക്കില്ല, പരസ്യം പിന്‍വലിക്കും'; സുപ്രീംകോടതിയോട് പതഞ്ജലി ഗ്രൂപ്പ്

വെബ് ഡെസ്ക്

ഗുണനിലവാരമില്ലാത്തതിനേത്തുടര്‍ന്ന് സുപ്രീം കോടതി നിര്‍മാണ ലൈസന്‍സ് റദ്ദ് ചെയ്ത 14 ഉത്പന്നങ്ങളുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവച്ചെന്നു പതഞ്ജലി ആയുര്‍വേദ ലിമിറ്റഡ്. നിലവിൽ ഈ ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഫ്രാഞ്ചൈസി സ്റ്റോറുകളോട് അവ പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും ഇതോടൊപ്പം ഉത്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കമ്പനി വ്യക്തമാക്കി. ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് പതഞ്ജലി ഗ്രൂപ്പ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ അധികൃതർക്ക് നൽകിയ അഭ്യർഥന സ്വീകരിച്ചിട്ടുണ്ടോയെന്നും ഈ 14 ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ പതഞ്ജലി ഗ്രൂപ്പിനോട് കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം തുടർ വാദം കേൾക്കുന്നതിനായി കേസ് ജൂലൈ 30ലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.

കോവിഡ് വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ പതഞ്ജലി ഗ്രൂപ് അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു എന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പരാതിയെ തുടർന്നുള്ള കേസാണ് പരിഗണിക്കുന്നത്.

ഗുണനിലവാരമില്ലായ്‍മയെ തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ 14 ഉൽപ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി (എസ്എൽഎ) റദ്ദ് ചെയ്തത്. നിലവാരമില്ലായ്മയെ തുടർന്ന് പതഞ്ജലി ആയുർവേദ്, കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ 1954ലെ ഡ്രഗ്‍സ് ആൻഡ് മാജിക് റെമെഡീസ് നിയമപ്രകാരം എസ്എൽഎ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിവെയ്ക്കുവാൻ കമ്പനി നിർബന്ധിതരായത്.

ഉൽപ്പന്നങ്ങളുടെ നിലവാരമില്ലായ്മ, പരസ്യങ്ങളിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കൽ, അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പതഞ്ജലി ഗ്രൂപ്പിനെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുത് എന്ന കോടതി നിർദ്ദേശം അവഗണിച്ചതിനെ തുടർന്ന് കമ്പനിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിരുന്നു.

സുപ്രീം കോടതിയിൽ നിന്നും നിശിത വിമർശനങ്ങൾ നേരിട്ട സാഹചര്യത്തിൽ ഗ്രൂപ്പിന്റെ സഹസ്ഥാപകനായ ബാബ രാംദേവ് നേരിട്ട് കോടതിയിലെത്തി മാപ്പപേക്ഷിക്കുകയും ചെയ്തു .എന്നാൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി നിയമനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. പതഞ്ജലി ഉൽപ്പനങ്ങൾക്കെതിരെ നടപടി കൈക്കൊള്ളുന്നതിൽ കേന്ദ്രസർക്കാർ കാണിക്കുന്ന ഉദാസീനതയെയും നേരത്തെ കോടതി വിമർശിച്ചിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ