INDIA

കർണാടകയിൽ നവജാത ശിശുവിന്റെ മൃതദേഹം വലിച്ചിഴച്ച് തെരുവ് നായ

ശിവമോഗ ജില്ലയിലെ മക്ഗാന്‍ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിന് സമീപം ശനിയാഴ്ചയാണ് സംഭവം

വെബ് ഡെസ്ക്

കർണാടകയിൽ സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം വലിച്ചിഴച്ച് തെരുവ് നായ. ശിവമോഗ ജില്ലയിലെ മക്ഗാന്‍ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിന് സമീപം ശനിയാഴ്ചയാണ് സംഭവം. രാവിലെ 7 മണിയോടെ നവജാത ശിശുവിനെ കടിച്ചെടുത്ത് നായ ഓടുന്നത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് നായയെ പിന്തുടർന്ന് പിടിച്ചെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്ക് കുട്ടി മരിച്ചിരുന്നു എന്ന് അധികൃതർ പറഞ്ഞു.

നായയുടെ കടിയേറ്റാണോ അതിന് മുന്‍പാണോ കുട്ടി മരിച്ചതെന്ന് വ്യക്തതയില്ല. ഇത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടി മരിച്ച സമയം കണ്ടെത്തിയാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂവെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മാതാപിതാക്കളെ കണ്ടെത്താന്‍ സമീപത്തെ എല്ലാ സ്വകാര്യ, സർക്കാർ ആശുപത്രികളിലും ഗർഭിണികളുടെയും അമ്മമാരുടെയും രേഖകള്‍ പരിശോധിക്കാന്‍ തുടങ്ങിയെന്നും പോലീസ് പറഞ്ഞു.

നഗരത്തിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാൻ സർക്കാർ നടപടിളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും