INDIA

രാജ്യത്ത് അവയവ ദാതാക്കളിൽ ലിംഗ അസമത്വമെന്ന് പഠനം; ജീവിച്ചിരിക്കുമ്പോള്‍ അവയവം നൽകുന്നവരിൽ അഞ്ചിൽ നാല് പേരും സ്ത്രീകൾ

വെബ് ഡെസ്ക്

രാജ്യത്ത് അവയവ ദാനം നടത്തുന്നവരിൽ പുരുഷന്മാരേക്കാൾ സ്ത്രീകളുടെ എണ്ണം വളരെ കൂടുതലെന്ന് പഠനം. അവയവം സ്വീകരിക്കുന്നവരിൽ അഞ്ചിൽ നാല് പേരും പുരുഷന്മാരനാണെന്നും പഠനം പറയുന്നു. സമ്പാദിക്കേണ്ടത് പുരുഷനെന്നും കുടുംബത്തെ നോക്കേണ്ടത് സ്ത്രീയാണെന്നുമുള്ള സാമൂഹിക ബോധവും സമൂഹത്തിൽ അന്തർലീനമായിരിക്കുന്ന ചില മുൻഗണനകളുമാണ് അസമത്വത്തിന് കാരണം.

1995 മുതൽ 2021 വരെ ഇന്ത്യയിൽ 36,640 അവയവമാറ്റ ശാസ്ത്രക്രിയകളാണ് നടന്നത്. ഇതിൽ 29,000 പേരും പുരുഷന്മാരായിരുന്നു. 2021-ൽ എക്സ്പിരിമെന്റൽ ആൻഡ് ക്ലിനിക്കൽ ട്രാൻസ്പ്ലാൻറേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധം, ജീവിച്ചിരിക്കുമ്പോൾ അവയവദാനം നടത്തുന്നവരിൽ രാജ്യത്ത് വലിയ അസമത്വം നിലനിൽക്കുന്നതായി കണ്ടെത്തിയിരുന്നു. 2019ലെ അവയവമാറ്റ ശസ്ത്രക്രിയകൾ വിശകലനം ചെയ്തപ്പോൾ ജീവിച്ചിരിക്കുമ്പോൾ അവയവദാനം നടത്തിയവരിൽ 80 ശതമാനവും സ്ത്രീകളാണെന്ന് വ്യക്തമാകുന്നു. അവരിൽ ഭാര്യമാരോ അമ്മമാരോ ആണ് അധികവും.

മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നവരിൽ പുരുഷന്മാരാണ് കൂടുതലെങ്കിലും ജീവിച്ചിരിക്കുമ്പോൾ അധികവും ദാതാക്കളാകാൻ മുന്നോട്ടുവരുന്നത് സ്ത്രീകളാണെന്ന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ ഡയറ്കടർ ഡോ. അനിൽ കുമാർ പറയുന്നു. സാമൂഹിക- സാമ്പത്തിക സമ്മർദ്ദങ്ങൾ മുഖേനയാണ് സ്ത്രീകൾ പ്രധാനമായും അവയങ്ങൾ ദാനം ചെയ്യുന്നത്. കുടുംബത്തെ നോക്കാനുള്ള ഉത്തരവാദിത്വം അവർക്കാണെന്നും അതുകൊണ്ടുതന്നെ കൊടുക്കേണ്ടത് അവർക്കാണെന്നുമുള്ള ചിന്ത പ്രബലമാണ്. പുരുഷന്മാർ സമ്പാദിക്കേണ്ടവരാണെന്നും അവർ അവയവങ്ങൾ ദാനം ചെയ്യുന്നത് സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ധാരണകളും സമൂഹത്തിലുണ്ട്.

സ്വീകർത്താവ് ഒരു പുരുഷനാണെങ്കിൽ അവയവം ദാനം ചെയ്യേണ്ടതിന്റെ ചുമതല ഭാര്യയോ മാതാപിതാക്കളോ അനുഭവിക്കേണ്ടി വരുന്നു.

ദമ്പതികൾക്കിടയിൽ ജീവിച്ചിരിക്കുമ്പോൾ അവയവം ദാനം ചെയ്യാൻ തയ്യാറാകുന്നവരിൽ 90 ശതമാനവും തയ്യാറാകുക ഭാര്യമാരാണ്. മക്കൾക്ക് വേണ്ടിയാണ് അവയവമെങ്കിൽ 70 ശതമാനം കേസുകളിലും അമ്മമാരായിരിക്കും അവയവം നൽകുക. ദമ്പതികളിൽ സ്ത്രീക്കാണ് അവയവം ആവശ്യമെങ്കിൽ അവർക്ക് പലപ്പോഴും കുറച്ചുകാലം കാത്തിരിക്കേണ്ടി വരാറുണ്ടെന്ന് ഓർഗൻ ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓര്ഗിനിസെഷന്റെ കിഴക്കൻ മേഖല ജോയിന്റ് ഡയറക്ടറായ ഡോ. അർപ്പിത ചൗധരി ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, സ്ത്രീയാണ് സ്വീകർത്താവെങ്കിൽ അവരുടെ കുടുംബാംഗങ്ങൾ ആരെങ്കിലും തയ്യാറായാലും കുറ്റബോധം കാരണം സ്വീകരിക്കാതിരിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. "പുരുഷന്മാർക്ക് മേലുള്ള സാമ്പത്തിക ഉത്തരവാദിത്തങ്ങളും സ്ത്രീ അവളുടെ കുടുംബത്തെ പരിപാലിക്കാൻ ചുമതലപ്പെട്ടിരിക്കുന്നു എന്ന സാമൂഹികാന്തരീകവുമാണ് അവയവ ദിനത്തിലെ വർധിച്ച ലിംഗ അസമത്വത്തിനും കാരണം."പൂനെയിലെ ഡി വൈ പാട്ടീൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ അവയവദാന വിഭാഗം കോർഡിനേറ്റർ മയൂരി ബാർവെ അഭിപ്രായപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും