INDIA

'വ്യക്തിപരമായ കാര്യം'; ബംഗ്ലാവ് ലേല വിവാദത്തിൽ പ്രതികരിച്ച് സണ്ണി ഡിയോൾ

കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുമെന്നും സണ്ണി ഡിയോൾ

വെബ് ഡെസ്ക്

ബംഗ്ലാവ് ലേലനടപടികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോൾ. തീർത്തും വ്യക്തിപരമായ കാര്യമാണ് ഇതെന്നായിരുന്നു സണ്ണി ഡിയോളിന്റെ പ്രതികരണം. കൂടുതൽ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുമെന്നും സണ്ണി ഡിയോൾ വ്യക്തമാക്കി.

56 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് മുംബൈ ജൂഹുവിലെ സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലം ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ (ബിഒബി) ഞായറാഴ്ച നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് ലേല നോട്ടീസ് പിൻവലിക്കുകയാണെന്ന് ബാങ്ക് ഇന്നലെ അറിയിക്കുകയും ചെയ്തു.

“എനിക്ക് അഭിപ്രായം പറയാൻ താൽപ്പര്യമില്ല. ഇതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. ഞാൻ എന്ത് പറഞ്ഞാലും ആളുകൾ അത് തെറ്റായി വ്യാഖ്യാനിക്കും” - സണ്ണി ഡിയോൾ പറഞ്ഞു. 'ഗദർ 2' എന്ന ചിത്രത്തിന്റെ വിജയത്തിന്റെ ആഹ്ളാദത്തിനിടയിലും കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ വില്ലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ നടുവിലാണ് താരം.

ലോൺ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഓഗസ്റ്റ് 20 നാണ് ജുഹുവിലെ വില്ല ബാങ്ക് ഓഫ് ബറോഡ ലേലത്തിൽ വച്ചത്. വായ്പ പലിശ ഈടാക്കാനും ബാങ്ക് ശ്രമിച്ചിരുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ലേല നോട്ടീസ് പിൻവലിക്കുകയായിരുന്നു. ബാങ്കിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. 'ആരാണ് ഈ സാങ്കേതിക കാരണങ്ങൾ സൃഷ്ടിച്ചത്' എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് ജയറാം രമേശിന്റെ ചോദ്യം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ