INDIA

ഇലക്ടറൽ ബോണ്ടിലൂടെ നടത്തിയ കോർപറേറ്റ്- രാഷ്ട്രീയപാർട്ടി അവിശുദ്ധ കൂട്ടുകെട്ട്; അന്വേഷണം വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് കോടതിയിൽ ഹാജരായത്

വെബ് ഡെസ്ക്

ഇലക്ടറൽ ബോണ്ട് സംഭാവനകളിലൂടെ നടന്നത് കോർപ്പറേറ്റുകളും രാഷ്ട്രീയ പാർട്ടികളും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കാത്ത സാഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നത് അനുചിതമാണെന്ന് കോടതി പറഞ്ഞു.

രാഷ്ട്രീയ പാർട്ടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി സ്വീകരിച്ച സംഭാവനകൾ തിരിച്ചുപിടിക്കാനും ആദായനികുതി ഒടുക്കാനും അധികാരികളോട് നിർദേശിക്കണമെന്ന ഹർജിയും കോടതി വ്യാഴാഴ്ച തള്ളി.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. നാല് ഹർജികളിലായിരുന്നു ബെഞ്ച് വാദം കേട്ടത്. എൻജിഒ കോമൺ കോസ്, സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്നീ സംഘടനകൾ ചേർന്നായിരുന്നു ഒരു ഹർജി സമർപ്പിച്ചത്. ഡോ. ഖേം സിങ് ഭട്ടി, സുദീപ് നാരായൺ തമങ്കർ, ജയ് പ്രകാശ് ശർമ എന്നിവരാണ് മറ്റ് മൂന്ന് ഹർജിക്കാർ. ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് കോടതിയിൽ ഹാജരായത്.

2024 ഫെബ്രുവരിയിൽ സുപ്രീംകോടതി നടത്തിയ സുപ്രധാന വിധിപ്രസ്താവത്തിലായിരുന്നു ഇലക്ടറൽ ബോണ്ട് സ്കീം "ഭരണഘടനാ വിരുദ്ധം" എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത്. പൗരന്മാരുടെ വിവരാവകാശത്തിൻ്റെ ലംഘനമാണിതെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. 2018-ലാണ് ഇലക്ടറൽ ബോണ്ട് പദ്ധതി ബിജെപി സർക്കാർ അവതരിപ്പിക്കുന്നത്. രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകൾ സുതാര്യമാക്കുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ അതിനെതിരെ കടുത്ത വിമർശനം അന്നുതന്നെ ഉയർന്നിരുന്നു.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്