INDIA

ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ: സുപ്രീംകോടതി രണ്ടം​ഗ ബെഞ്ചിൽ ഭിന്നത, വിശാല ബെഞ്ചിന് വിട്ടു

ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം നൽകുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് പി കെ മിശ്ര അറിയിച്ചു

വെബ് ഡെസ്ക്

ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകുന്നതിൽ സുപ്രീംകോടതി രണ്ടം​ഗ ബെഞ്ചിൽ ഭിന്നത. ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിട്ടു. ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം നൽകുന്നതിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് ജസ്റ്റിസ് പി കെ മിശ്ര അറിയിച്ചു. എന്നാൽ, കീഴടങ്ങാൻ ടീസ്റ്റ സെതൽവാദിന് ഹൈക്കോടതി കുറച്ച് സമയം നൽകണമായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ടീസ്റ്റ സെതൽവാദിന് കീഴടങ്ങാൻ സമയം നൽകുന്നതിനെ എതിർത്തു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ടീസ്റ്റ എത്രയും വേഗം കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ടീസ്റ്റ സുപ്രീംകോടതിയെ സമീപിച്ചത്. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം നൽകണമെന്ന ടീസ്റ്റ സെതൽവാദിന്റെ ആവശ്യം ജസ്റ്റിസ് നിർസാർ ദേശായി നിരസിച്ചിരുന്നു.

​ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവുണ്ടാക്കാനടക്കം ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2022 ജൂൺ 25നാണ് ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ വ്യാ​ജ രേ​ഖ​ക​ളും മ​റ്റും ത​യാ​റാ​ക്കി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു എ​ന്ന​താ​ണ് കേ​സ്. വ്യാ​ജ തെ​ളി​വു​ക​ൾ ച​മ​യ്ക്ക​ൽ, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ടീസ്റ്റയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ടീസ്റ്റയുടെ അറസ്റ്റ് തടഞ്ഞ് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി അവർക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹർജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ