ചീഫ് ജസ്റ്റിസ് എന്‍ വി രമണ 
INDIA

പത്രം വായിക്കുന്നത് പോലും പ്രശ്‌നമോ? എന്‍ഐഎയോട് സുപ്രിംകോടതി

വെബ് ഡെസ്ക്

ആളുകള്‍ പത്രം വായിക്കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രശ്‌നമാണല്ലോ എന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് സുപ്രിംകോടതി. യുഎപിഎ കേസില്‍ സഞ്ജയ് ജെയിന് ജാമ്യം നല്‍കിയ ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധിക്കെതിരെ എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണമുരാരി, ഹിമ കോഹ്ലി എന്നവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ടിപിസി ആവശ്യപ്പെട്ട പണം നല്‍കിയതുകൊണ്ടുമാത്രം യുഎപിഎ ചുമത്താനാവില്ലെന്ന് ജാമ്യം നല്‍കികൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കുറ്റാരോപിതന്‍ സഹകരിച്ചിരുന്നുവെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നല്‍കിയത്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് 2018 ഡിസംബറിലാണ് ആധുനിക് പവര്‍ ആന്‍ഡ് നാച്യുറല്‍ റിസോഴ്‌സസ് ലിമിറ്റഡ് കമ്പനിയിലെ ജനറല്‍ മാനേജറായ സഞ്ജയ് ജെയിനെ അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് സംഘടനയായ ത്രിതീയ പ്രസ്തുതി കമ്മിറ്റി(ടിപിസി)യുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2021 ഡിസംബറില്‍ ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നതു വരെ ജെയിന്‍ കസ്റ്റഡിയിലായിരുന്നു.

സുപ്രിംകോടതി

ടിപിസി ആവശ്യപ്പെട്ട പണം നല്‍കിയതുകൊണ്ടുമാത്രം യുഎപിഎ ചുമത്താനാവില്ലെന്ന് ജാമ്യം നല്‍കികൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കുറ്റാരോപിതന്‍ സഹകരിച്ചിരുന്നുവെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ആരംഭിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നല്‍കിയത്. ടിപിസിയ്ക്ക് വേണ്ടി ഇയാള്‍ പണം സമാഹരിക്കാറുണ്ടെന്ന് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടി. നിങ്ങളുടെ പ്രവര്‍ത്തനം കാണുമ്പോള്‍, പത്രം വായിക്കുന്നതിന് പോലും ആളുകളോട് നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടെന്നാണ് തോന്നുന്നതെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളുകയായിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം