INDIA

ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത കുടിയേറ്റ തൊഴിലാളികൾക്ക് 3 മാസത്തിനുള്ളിൽ റേഷൻ കാർഡ് നൽകണം: സുപ്രീം കോടതി

പോർട്ടലിൽ രജിസ്‌ട്രേഷൻ മാത്രം നടന്നാൽ പോരെന്നും പാവപ്പെട്ടവരിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു

വെബ് ഡെസ്ക്

രാജ്യത്ത് റേഷൻ കാർഡ് ഇല്ലാത്ത അസംഘടിത, കുടിയേറ്റ തൊഴിലാളികൾക്ക് എത്രയും വേഗം റേഷൻ കാർഡ് അനുവദിക്കണമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ ഇ- ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കടക്കം മൂന്ന് മാസത്തിനുള്ളിൽ റേഷൻ കാർഡ് നൽകാനാണ് സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചത്. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കുടിയേറ്റ തൊഴിലാളികൾക്ക് അനുവദിച്ച ഭക്ഷ്യകിറ്റും കമ്മ്യൂണിറ്റി കിച്ചണും സംബന്ധിച്ച് 2021-ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് കേന്ദ്ര സർക്കാരും ചില സംസ്ഥാനങ്ങളും പാലിക്കുന്നില്ലെന്ന് ആരോപിച്ച് ആക്ടിവിസ്റ്റുകളായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, ജഗ്ദീപ് ചോക്കർ എന്നിവർ സമർപിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം.

ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾ ഇല്ലാത്തതിനാൽ റേഷൻ കാർഡുകൾ പോലുമില്ലാതെ, 10 കോടിയിലധികം ആളുകൾ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ നിന്ന് പുറത്തായതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. 2011 ലെ സെൻസസ് അടിസ്ഥാനമാക്കി നിർണയിച്ച, ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ളവരുടെ എണ്ണം വളരെ അപര്യാപ്തമാണെന്നും അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് റേഷൻ കാർഡ് നൽകുന്നതിനുള്ള നടപടികൾ ഏറ്റെടുക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്ക് മൂന്നുമാസം കൂടി സമയം നൽകുമെന്നും ബെഞ്ച് പറഞ്ഞു. ജില്ലാ കളക്ടർമാരുടെ ഓഫീസ് മുഖേന കൂടുതൽ ആളുകൾക്ക് റേഷൻ കാർഡുകൾ എത്തിക്കും. പോർട്ടലിൽ രജിസ്‌ട്രേഷൻ മാത്രം നടന്നാൽ പോരെന്നും പാവപ്പെട്ടവരിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

അതേസമയം, തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട ബെഞ്ച് വാദം കേൾക്കുന്നതിനായി 2023 ഒക്ടോബർ 3ലേക്ക് മാറ്റി. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 28.55 കോടി കുടിയേറ്റക്കാർക്കും അസംഘടിത തൊഴിലാളികൾക്കും റേഷൻ കാർഡ് ഉണ്ടോയെന്നും അവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം നൽകിയിട്ടുണ്ടോയെന്നും അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കഴിഞ്ഞ നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ