സുപ്രീംകോടതി 
INDIA

കശ്മീരിന് പ്രത്യേക പദവി: 'ആർട്ടിക്കിൾ 370 റദ്ദാക്കിയത് ശരിവെച്ച വിധിയിൽ തെറ്റില്ല'; പുനഃപരിശോധന ഹർജി തള്ളി സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ജഡ്ജിമാരുടെ ചേംബറിലാണ് ഹർജി പരിഗണിച്ചത്.

വെബ് ഡെസ്ക്

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിലാണ് ഹർജി പരിഗണിച്ചത്. 2023 ൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ പിഴവില്ലെന്നും ചേംബർ വിലയിരുത്തി. 2013 ലെ സുപ്രീം കോടതി ചട്ടങ്ങളിലെ ഓർഡർ XLVII റൂൾ 1 പ്രകാരം പുനഃപരിശോധന നടത്തേണ്ട ആവശ്യമില്ലെന്നായിരുന്നു ചേംബർ വ്യക്തമാക്കിയത്.

നേരത്തെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചിരുന്നു. 2024 സെപ്തംബർ 30-നകം ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താൻ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന് കോടതി നിർദേശം നൽകിയത്. ഇന്ത്യയിൽ ചേർന്നതോടെ കശ്മീരിന് പ്രത്യേക പരമാധികാരമില്ലെന്നായിരുന്നു വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്.

2019ലാണ് കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളയുന്നത്. തുടർന്ന് നാല് വർഷങ്ങൾക്ക് ശേഷമാണ് വിഷയത്തിൽ അന്തിമ വിധി 2023 ഡിസംബറിൽ വന്നത്. ഈ വിധിക്കെതിരെയാണ് പുനപരിശോധന ഹർജി വന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം