യോഗി ആദിത്യനാഥ് 
INDIA

വിദ്വേഷ പ്രസംഗ കേസില്‍ യോഗി ആദിത്യനാഥിന് ആശ്വാസം; പ്രോസിക്യൂഷന്‍ ആവശ്യം സുപ്രീം കോടതി തള്ളി

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി

വെബ് ഡെസ്ക്

വിദ്വേഷ പ്രസംഗ കേസില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശ്വാസം. കേസില്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ച യുപി സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് സി ടി രവികുമാറാണ് വിധി പ്രസ്താവം വായിച്ചത്. നേരത്തെ, അലഹബാദ് ഹൈക്കോടതി യുപി സര്‍ക്കാരിന്റെ നടപടി ശരിവെച്ചിരുന്നു. അതിനെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

2007ല്‍ ഗൊരഖ്പുരില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്. ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച യോഗത്തില്‍ യോഗി മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. അതില്‍ യോഗിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം 2017 മെയ് മൂന്നിന് യുപി സര്‍ക്കാര്‍ നിരസിച്ചു. അതിനെ ചോദ്യം ചെയ്താണ് പര്‍വേശ് പര്‍വാസ് എന്നയാള്‍ കോടതിയെ സമീപിച്ചത്.

സമാന ആവശ്യവുമായി പര്‍വേശ് അലഹാബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, 2018 ഫെബ്രുവരി 22ന് യുപി സര്‍ക്കാരിന്റെ നടപടി ശരിവെച്ച ഹൈക്കോടതി ഹര്‍ജി തള്ളി. അതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയില്‍ സ്പെഷല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് രമണ, ജസ്റ്റിസുമാരായ സി ടി രവികുമാര്‍, ഹിമ കോഹ്ലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം