INDIA

ഗുസ്തി താരങ്ങളുടെ സമരം : ഇരകൾ വീണ്ടും ഇരകളാക്കപ്പെടുന്നുവെന്ന് മുൻ സുപ്രീംകോടതി ജഡ്ജി, ഡൽഹി പോലീസിന് രൂക്ഷ വിമർശനം

ഗുസ്തിക്കാരുടെ കാര്യത്തിൽ സംസ്ഥാനം നിയമലംഘനം നടത്തിയെന്ന് സുപ്രീം കോടതി അഭിഭാഷക ബൃന്ദ ഗ്രോവർ ആരോപിച്ചു

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിൽ ഡൽഹി പോലീസിനെ രൂക്ഷമായി വിമർശിച്ച് മുൻ സുപ്രീം കോടതി ജഡ്ജി മദൻ ബി ലോകൂർ. ബ്രിജ് ഭൂഷണെതിരെയുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിലും പ്രതിഷേധിക്കുന്ന ഗുസ്തിക്കാരോട് പെരുമാറിയതിലും പൊലീസിന് വന്ന പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പിൽ ഇരകൾ വീണ്ടും ഇരകളാക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു

"ഗുസ്തിക്കാരുടെ സമരം: സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം" എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ പങ്കെടുക്കുമായിരുന്നു ജഡ്ജി മദൻ ബി ലോകൂർ. " ഇരകൾ വീണ്ടും ഇരകളാക്കപ്പെടുന്നതിന്റെ വ്യക്തമായ കേസ് ആണിത്. തങ്ങൾ സമ്മർദ്ദത്തിലാണെന്ന് ഗുസ്തിക്കാർ പറഞ്ഞിട്ടുണ്ട്." അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപിയായ ബ്രിജ് ഭൂഷണെതിരായ പരാതി പരിഹരിക്കപ്പെടാത്തതിനാൽ ഗുസ്തി താരങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരായെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി പോലീസ് നടപടിക്രമങ്ങൾ വൈകിപ്പിച്ചു. ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ഡബ്ല്യുഎഫ്‌ഐക്ക് ഒരു കമ്മിറ്റി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. " ജനുവരിയിൽ പ്രതിഷേധം ആരംഭിച്ച് അവർ നേരെ ജന്തർ മന്ദിറിലേക്ക് പോയതല്ല. ലൈംഗികാതിക്രമം വളരെ മുമ്പേ തുടങ്ങിയിരുന്നു. അവർ പരാതികൾ നൽകിയിരുന്നു. എന്നാൽ റെസ്ലിംഗ് ഫെഡറേഷനിൽ പരാതികൾ തീർക്കാൻ കമ്മിറ്റി ഇല്ലായിരുന്നു. മെയ് 28 ന് നടന്ന ഭയാനകമായ ദൃശ്യങ്ങൾ ഞങ്ങൾ കണ്ടു. പ്രതിഷേധം നടത്തിയതിനാൽ നിങ്ങളാണ് കുറ്റവാളികൾ എന്നവർ ഇരകളോട് പറയുന്നു."

പ്രതിഷേധിക്കുന്ന ഗുസ്തിക്കാർക്കുള്ള ഭീഷണിയെ കുറിച്ച് സംസാരിച്ച ജസ്റ്റിസ് ലോകൂർ അവർക്ക് സുരക്ഷ ഒരുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഗുസ്തിക്കാരുടെ കാര്യത്തിൽ സംസ്ഥാനം നിയമലംഘനം നടത്തിയെന്ന് സുപ്രീം കോടതി അഭിഭാഷക ബൃന്ദ ഗ്രോവർ ആരോപിച്ചു. ഗുസ്തി ഫെഡറേഷനിൽ ആഭ്യന്തര കമ്മിറ്റി ഇല്ലാത്തത് നിയമലംഘനമാണ് എന്നും അവരും ചൂണ്ടിക്കാട്ടി.

ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ​ഗുസ്തി താരങ്ങൾ അടക്കം ഏപ്രിൽ 23 നാണ് ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചത്. ആദ്യ സമരം ഒത്തു തീർത്തപ്പോൾ നൽകിയ വാഗ്ദാനം പാലിക്കാതായതോടെയായിരുന്നു വീണ്ടും സമരത്തിന് ഇറങ്ങിയത്. സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെ ഡൽഹി പോലീസ് ബ്രിജ് ഭൂഷനെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ, പോക്സോ വകുപ്പുൾപ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിരുന്നില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ